ഇന്ന് തുലാമാസത്തിലെ മുപ്പട്ട് വെള്ളി !ഗണപതി ഭഗവാൻ, ലക്ഷ്മി ഭഗവതി, ദേവിമാർ എന്നിവരുടെ ആരാധനക്ക് ഉത്തമദിനം

ഗണപതി ഭഗവാൻ, ലക്ഷ്മി ഭഗവതി, ദേവിമാർ എന്നിവരുടെ ആരാധനക്ക് ഉത്തമദിനം!വൈകീട്ട് അഷ്ടമി തിഥിയിൽ പുസ്തക-ആയുധപൂജവെപ്പ്!ഗണപതി ഹോമം, പൂജ എന്നിവ വളരെ വിശേഷം ആണ് നാളെ. സർവവിഘ്നഹരൻ ആണല്ലോ ഗണപതി ഭഗവാൻ! വിവാഹം നടക്കാൻ, തടസ്സങ്ങൾ നീങ്ങാൻ ഗണപതി സഹായം വേണം. ശുക്രൻ പ്രസാദിക്കാൻ ഗണപതിസേവ മതി. ഗണപതി ഹോമം, നെയ്‌വിളക്ക്, കറുകമാല, ഒറ്റപ്പം, അട, അവിൽ മലർ, പഴം, ശർക്കര.. ഗണപതിയുടെ ആ കുംഭ നിറയെ കൊടുക്കുക ! എല്ലാ കാര്യങ്ങളും വിചാരിച്ചപോലെ മംഗളകരം ആവും.കലകളിൽ ശോഭിക്കാനും ഉയർച്ചക്കും ശുക്രൻ ആണ് പ്രീതിപ്പെടേണ്ടത്!

author-image
online desk
New Update
ഇന്ന് തുലാമാസത്തിലെ മുപ്പട്ട് വെള്ളി !ഗണപതി ഭഗവാൻ, ലക്ഷ്മി ഭഗവതി, ദേവിമാർ എന്നിവരുടെ ആരാധനക്ക് ഉത്തമദിനം

ഗണപതി ഭഗവാൻ, ലക്ഷ്മി ഭഗവതി, ദേവിമാർ എന്നിവരുടെ ആരാധനക്ക് ഉത്തമദിനം!വൈകീട്ട് അഷ്ടമി തിഥിയിൽ പുസ്തക-ആയുധപൂജവെപ്പ്!ഗണപതി ഹോമം, പൂജ എന്നിവ വളരെ വിശേഷം ആണ് നാളെ. സർവവിഘ്നഹരൻ ആണല്ലോ ഗണപതി ഭഗവാൻ!

വിവാഹം നടക്കാൻ, തടസ്സങ്ങൾ നീങ്ങാൻ ഗണപതി സഹായം വേണം. ശുക്രൻ പ്രസാദിക്കാൻ ഗണപതിസേവ മതി. ഗണപതി ഹോമം, നെയ്‌വിളക്ക്, കറുകമാല, ഒറ്റപ്പം, അട, അവിൽ മലർ, പഴം, ശർക്കര.. ഗണപതിയുടെ ആ കുംഭ നിറയെ കൊടുക്കുക ! എല്ലാ കാര്യങ്ങളും വിചാരിച്ചപോലെ മംഗളകരം ആവും.കലകളിൽ ശോഭിക്കാനും ഉയർച്ചക്കും ശുക്രൻ ആണ് പ്രീതിപ്പെടേണ്ടത്!

സംഗീതം, നൃത്തം, അതുപോലെയുള്ള കലകൾ കൊണ്ടുനടക്കുന്നവർ ശുക്രനെ ബൂസ്റ്റ്‌ ചെയ്താൽ ഉയർച്ച ഉണ്ടാവും.ലക്ഷ്മീദേവിയുടെ പ്രിയദിനം !സാമ്പത്തികഭദ്രത വരാൻ ലക്ഷ്മിദേവിയെ പൂജിച്ചാൽ മതി. വെളുത്ത പൂക്കൾകൊണ്ട് ശ്രീസൂക്തം, ലക്ഷ്മിഅഷ്ടോത്തരം എന്നിവ ജപിച്ചു അർച്ചന നന്ന്. പാല്പായസം നിവേദ്യം. നെയ്‌വിളക്ക് പ്രധാനം.

വെള്ളിയാഴ്ച വ്രതം നല്ലതാണ്. സ്ത്രീകൾ അരിഭക്ഷണം ഉപേക്ഷിച്ചു, അല്പ ആഹാരം വേറെ എന്തെങ്കിലും കഴിച്ചു വ്രതം എടുത്താൽ ലക്ഷ്മി കടാക്ഷം ഉണ്ടാവും. ദാമ്പത്യ സുഖം, ദാരിദ്ര്യശമനം എന്നിവ ഉണ്ടാവും!എല്ലാ ദേവിമാർക്കും പ്രധാനദിവസം ആണ് വെള്ളിയാഴ്ച. പ്രത്യേകിച്ച്, ഭദ്രകാളിയുടെ കൊടിയാഴ്ച ! തട്ടകത്തെ അമ്പലത്തിൽ പോയി വഴിപാട് ചെയ്താൽ വളരെ നല്ലത്. അമ്മ കൈവിടില്ല മക്കളെ. വഴിപാടുകൾ ചെയ്താൽ ദുരിതങ്ങൾ തീരും.

ഇന്ന് വെളുത്ത വസ്ത്രം ആണ് നല്ലത് . വെള്ളി ആഭരണങ്ങൾ അണിയുന്നത് നല്ലതാണ്.

ശുക്രന്റെയും ഗണപതി, ലക്ഷ്മി എന്നിവരുടെയും അഷ്ടോത്തരം ജപിക്കുന്നത് ഉത്തമമാണ്.ഓം ദൈത്യ മന്ത്രി...എന്ന് തുടങ്ങുന്ന ശുക്രന്റെ പീഡാഹരണമന്ത്രം എന്നും ജപിക്കുന്നത് വളരെ നല്ലതാണ്.

ഓം ശുക്രായനമഃ

ഓം ഭാർഗവായ നമഃ

Astro