സൂര്യഗ്രഹണം: ജനിച്ച കൂറിൽ ഗ്രഹണം വന്നാൽ ദ്രവ്യ നാശവും ശരീര ക്ലേശവും സുനിശ്ചിതം...

By online desk.20 06 2020

imran-azhar

 

 

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയ്ക്കപ്പെടുന്നു. 21.06.2020 നു വരാൻ പോകുന്നത്‌ രാഹുഗ്രസ്ത സൂര്യ ഗ്രഹണമാണ്‌.. ചന്ദ്ര ഗ്രഹണം പൗർണമി യിലും സൂര്യ ഗ്രഹണം അമാവാസി യിലും ആണ് നടക്കുന്നത്. കൊല്ലവർഷം 1195 മിഥുനം 07 ( 21.06.2020) ഞായറാഴ്ചയും മകയിരം നക്ഷത്രം നാലാം പാദവും അമാവാസി തിഥിയും സർപ്പ കരണവും ഗണ്ഡ നാമ നിത്യയോഗവും ചേർന്ന ദിനത്തിൽ ഇന്ത്യൻ സ്റ്റാൻഡേർഡ്‌ സമയം രാവിലെ 10.04 ന്‌ ഗ്രഹണാരംഭം......ഗ്രഹണ മോചനം പകൽ 1 മണി 22 മിനിറ്റിന്‌ തിരുവാതിര നക്ഷത്രത്തിൽ ആകുന്നു.


ജൂൺ 21 നു നടക്കുന്ന സൂര്യഗ്രഹണത്തിന് ഒത്തിരി പ്രത്യേകതകൾ ഉണ്ട്. ബുധൻ, ശുക്രൻ, വ്യാഴം, ശനി എന്നീ നാലു ഗ്രഹങ്ങൾ വക്രത്തിൽ നിൽക്കുമ്പോഴാണ് ഗ്രഹണം നടക്കുന്നത്. ഏകദേശം 639 വർഷങ്ങൾക്കു മുമ്പാണ് ഇത്തരം ഒരു ഗ്രഹണം നടന്നിരിക്കുന്നത്. ഗ്രഹണം സംഭവിക്കുന്നത്‌ മകയിരം, തിരുവാതിര നക്ഷത്രങ്ങളിൽ ആകയാൽ മകയിരം, ചിത്തിര, അവിട്ടം, തിരുവാതിര, ചോതി, ചതയം, എന്നീ നക്ഷത്രക്കാർ വിശിഷ്യാ ഈശ്വരാധീന പ്രദങ്ങളായ കർമങ്ങളിൽ കൂടുതൽ വ്യാപരിക്കുക...... അതോടൊപ്പം മിഥുനക്കൂറിലെ പുണർതത്തിന്റെ അവസാന മൂന്നു പാദത്തിൽ പെട്ടവർക്കും മനക്ലേശം, ശാരീരിക ക്ലേശം, കർമപരമായ വൈഷമ്യങ്ങൾ മുതലായ ദോഷങ്ങൾക്ക്‌ സാധ്യതയേറും.

 

ജനിച്ച കൂറിൽ ഗ്രഹണം വന്നാൽ ദ്രവ്യ നാശവും ശരീര ക്ലേശവും രണ്ടാം കൂറിൽ ആയാൽ മുറിവുകളും മൂന്നിലായാൽ ഐശ്വര്യവും നാലിൽ ആയാൽ ദേഹപീഡയും അഞ്ചിൽ മനോദുഖവും ആറിൽ സുഖവും ഏഴിൽ ആയാൽ ദാമ്പത്യ ക്ലേശവും എട്ടിൽ ആയാൽ മൃത്യു ഭയവും ഒൻപതിൽ അഭിമാന ക്ഷതവും പത്തിൽ ആയാൽ സുഖാനുഭവങ്ങളും പതിനൊന്നിൽ ധനലാഭവും പന്ത്രണ്ടിൽ ധന നാശവും ഫലമാകുന്നു. ബുധൻ, വ്യാഴം, ശുക്രൻ, ശനി വക്രത്തിലായതിനാൽ ചില കാര്യങ്ങൾ ചെയ്യുന്നത് ഫലവത്താണ്....... ഈ ഗ്രഹങ്ങളെ കൊണ്ടുള്ള ഗുണങ്ങൾ നേടിയെടുക്കുവാൻ എളുപ്പമാണ്.


ഗ്രഹണ സമയം കഴിഞ്ഞാൽ കുളിച്ച് ശുദ്ധമാകുക. വിദ്യാ കാരകനാണ് ബുധൻ. അതു കൊണ്ട് തന്നെ വിദ്യാർത്ഥികൾ കുറച്ചു സമയമെങ്കിലും പoന കാര്യങ്ങളിൽ മുഴുകുന്നത് വളരെ നല്ലതാണ്. വ്യാഴം ദൈവാനുകൂലത്തിൻ്റെയും ജ്ഞാനം, ധനം, പുണ്യം മുതലായവയുടെയും കാരകനാണ്. ഗ്രഹണ ശേഷം വിഷ്ണു ഭജനം നടത്തുക. ബ്രാഹ്മണർക്ക് ദാനം ചെയ്യാം. ക്ഷേത്ര കാര്യങ്ങൾക്ക് സംഭാവന നൽകാം.. ഗുരുക്കന്മാരെ കണ്ട് അനുഗ്രഹം നേടാം...... സത്പ്രവൃത്തികൾ ചെയ്യാം....... ദാമ്പത്യകാരകനാണ് ശുക്രൻ.... ഭാര്യ ഭർത്താക്കന്മാർ കലഹങ്ങൾ ഒഴിവാക്കി സന്തോഷത്തോടു കൂടി ഇരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം... വൈകുന്നേരം ഒരുമിച്ചിരുന്ന് ഈശ്വര പ്രാർത്ഥന ആകാം... വാഹനം, വ്യാപാരം സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്ന് ചെയ്യുന്നത് നല്ലതാണ്..... ശനി ഭഗവാനും വക്രത്തിലായതിനാൽ ,പാവപ്പെട്ടവരെ സഹായിക്കുന്നത് ശനി പ്രീതിക്ക് നന്നായിരിക്കും.... ... ദാനം നൽകുക... വിശന്നിരിക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകുക.... കാക്കകൾക്ക് ഭക്ഷണം കൊടുക്കുക... യാതൊരു വിധ ഹിംസ പ്രവൃത്തികളും ചെയ്യാതിരിക്കുക...... ഈശ്വരഭജനം നടത്തുക....

 

OTHER SECTIONS