ഈ മന്ത്രം ജപിച്ചാല്‍ മതി, കടബാധ്യതകള്‍ മാറും
By online desk .18 02 2021
കടബാധ്യതകളാല്‍ ബുദ്ധിമുട്ടാത്തവര്‍ ഇപ്പോള്‍ വിരളമായിരിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്ന ദൈവമായി വിളങ്ങുന്നു ശ്രീസ്വര്‍ണ്ണാകര്‍ഷണ ഭൈരവന്‍.
ശിവന്റെ രൂപമായ ഭൈരവനെ, സ്വര്‍ണ്ണാകര്‍ഷണഭൈരവന്‍ എന്നും വിളിക്കുന്നു. ഈ ഭൈരവനെ തൊഴുത് ഭൈരവമന്ത്രം ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ കടബാദ്ധ്യതകള്‍ മാറി ധനാഭിവൃദ്ധിയുണ്ടാകും. സ്വര്‍ണ്ണാകര്‍ഷണ വഴിപാട് വേളയില്‍ മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കണം.
പൂജാരീതി
മണ്‍ചിരാതില്‍ നെയ്യ് ഒഴിച്ച് താമര നൂല്‍ തിരിയിട്ട് ദീപം കത്തിക്കുക. കത്തിച്ചദീപം സ്വര്‍ണ്ണാകര്‍ഷണ ഭൈരവന്റെ ഫോട്ടോയ്ക്ക് മുന്നില്‍ വയ്ക്കുക. ഈ ദീപം മുപ്പതു മിനിട്ടുനേരം കത്തികൊണ്ടിരിക്കണം.
അതിനുശേഷം, ഭൈരവന്റെ ചിത്രത്തില്‍ വലതുകൈയിലെ മോതിരവിരല്‍ കൊണ്ട് നെറ്റിയില്‍ ചന്ദനക്കുറി തൊടുവിക്കുക. സ്വര്‍ണ്ണാകര്‍ഷണഭൈരവന്റെ പാദങ്ങളിലും അതുപോലെ ചന്ദനം തൊടുവിയ്ക്കുക. ശേഷം ചന്ദനത്തിരി കത്തിച്ച് മൂന്നുവട്ടം ഫോട്ടോയെ ചുറ്റുക. അതിനുശേഷം
'ഓം ത്രിപുരായ്യേ ച വിദ്മഹേ
ഭൈരവ്യ്യേ ച ധീമഹി
തന്നോ ഭൈരവി പ്രചോദയാത്'
എന്ന മന്ത്രം നിത്യവും 33 തവണ ജപിച്ച് പ്രാര്‍ത്ഥിക്കുക.