കടങ്ങള്‍ അകലാൻ ലക്ഷ്മീകവചം

By online desk .22 02 2021

imran-azhar


ജ്യോതിഷശാസ്ത്രത്തിൽ ഒരു വ്യക്തിയുടെ ജാതകത്തില്‍ ധനസ്ഥാനത്ത് ശത്രുഗ്രഹങ്ങള്‍ ബാലവാന്മാരായാല്‍ അവയുടെ ദശാസന്ധികാലങ്ങളില്‍ കടബാധ്യതകള്‍ വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്.

 

ഇത്തരം ജാതകത്തിന് ഉടമയായിട്ടുള്ളവര്‍ തളികയിലേയ്ക്ക് നാണയം വര്‍ഷിക്കുന്ന ലക്ഷ്മിദേവിയുടെ ഫോട്ടോ പൂജാമുറിയില്‍ വച്ച് അഞ്ചുതിരിയുള്ള നിലവിളക്ക് കത്തിച്ച് അഞ്ചുതരം നിവേദ്യങ്ങൾ സമർപ്പിച്ച് സുഗന്ധമുള്ള പുഷ്പമാല അണിയിച്ച് ഒപ്പം നാണയങ്ങളും വച്ച് ലക്ഷ്മീകവചം ചൊല്ലി പ്രാർഥിക്കണം.

 

അതിനുശേഷം ഇവയെല്ലാം അവരവരുടെ നക്ഷത്രപ്രകാരമുള്ള ദൈവത്തിന്റെ ക്ഷേത്രത്തിൽ കൊണ്ടുപോയി സമർപ്പിച്ചാൽ കടബാധ്യത ഒഴിയുകയും സമൃദ്ധികൈവരുകയും ചെയ്യുമെന്നാണ് വിശ്വാസം.

OTHER SECTIONS