നിങ്ങളുടെ പ്രണയം സഫലമാകണ്ടേ? ജപിക്കൂ ഈ മന്ത്രം

By online desk.01 06 2021

imran-azhar

 

 
 
 
 
 

പ്രണയം ഒരനുഭൂതിയാണ്. മനസ്സുകളുടെ അലൗകികവും ദിവ്യവുമായ ചേര്‍ച്ചയാണ് പ്രണയം. തിരക്ക് പിടിച്ച ആധുനിക ലോകത്ത് പ്രണയത്തിന്റെ രൂപ ഭാവങ്ങള്‍ മാറുകയും ആര്‍ദ്രതയും തീവ്രതയുമൊക്കെ ചോര്‍ന്നുപോവുകയും ചെയ്യുന്നുണ്ടോ എന്ന ആശങ്കയുണ്ട് പലര്‍ക്കും.
 

പ്രണയവും നൈരാശ്യവും നമ്മുടെ ഇതിഹാസങ്ങളുടെ ഭാഗങ്ങളാണ്.  പ്രേമ സാഫല്യം കൈവരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ ഉപാസനയുണ്ട്.
 
 
വിവാഹശേഷം സംഭവിച്ചതാണെങ്കിലും ശ്രീരാമനും സീതയുമായുള്ള പ്രണയം ഇതിഹാസത്തിന്റെ ഭാഗമാണ്. പ്രണയ സാഫല്യത്തിന് സീതാദേവീ ഭജനം സഹായിക്കുമെന്നാണു വിശ്വാസം.
 
 
ഇതിനായി 21 ദിവസമാണ് ദേവിയെ ഉപാസിക്കേണ്ടത്. ബുധനാഴ്ച ദിവസം ഉപാസനയ്ക്കു തുടക്കം കുറിക്കാന്‍ ഉത്തമമാണ്.  ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ഥിച്ചു പ്രസാദം വാങ്ങണം.
 
 
അന്നു വൈകുന്നേരം മുതല്‍ ഉപാസന ആരംഭിക്കാം. ശുദ്ധമായ നെയ്യൊഴിച്ച് നിലവിളക്ക് തെളിയിച്ചു സീതാ സമേതനായ ശ്രീരാമനെ ധ്യാനിക്കണം. തുടര്‍ന്ന് 108 പ്രാവശ്യം സീതാ മന്ത്രം ജപിക്കണം.
 

മന്ത്രം

"ഓം ഹ്രീം ഐം മിഥിലജായൈ നമ:
ഓം ഹ്രീം ഐം ജനകാത്മജായൈ നമ:
ഓം ഹ്രീം ഐം സര്‍വ്വന വശങ്കര്യെ നമ:"
 

OTHER SECTIONS