നിങ്ങൾ ഈ യോഗത്തിലാണോ ജനിച്ചത്? സമ്പത്തുറപ്പ്

By online desk.06 06 2021

imran-azhar

 

 സാമ്പത്തികപരമായ മുന്നേറ്റങ്ങൾ ആഗ്രഹിക്കാത്തവരുണ്ടോ, കുറവാണ്. അതിന് നിങ്ങളുടെ ജനനവുമായും ബന്ധമുണ്ട്.


ജാതകത്തില്‍ രാശികളും ഗ്രഹങ്ങളും പ്രത്യേകതരത്തില്‍ ബന്ധപ്പെട്ടു വരുന്നതാണ് യോഗങ്ങള്‍. നിരവധിയോഗങ്ങളാണുള്ളത്. അതില്‍ പ്രധാനപ്പെട്ട യോഗമാണ് ഹംസയോഗം.വ്യാഴം സ്വക്ഷേത്രമോ ഉച്ചക്ഷേത്രമോ ആയി ലഗ്ന കേന്ദ്രത്തില്‍നിന്നാല്‍ ഹംസയോഗം. ഇത് വ്യാഴത്തെക്കൊണ്ടുള്ള യോഗം കൂടിയാണ്.ഈ യോഗത്തില്‍ ജനിക്കുന്നവര്‍ ധനികരായിരിക്കും. സുന്ദരന്‍മാരും സുന്ദരികളുമായ ഇവര്‍ സല്‍സ്വഭാവികളായിരിക്കും. പ്രശസ്തരാകാന്‍ യോഗമുള്ള ഇവര്‍ ആചാര്യപദവികളിലെത്തുകയും ചെയ്യും.സല്‍ക്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്ന ഇവര്‍ സകലവിധ സൗഭാഗ്യങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരുമായിരിക്കും.

 

ആചാരാനുഷ്ഠാനങ്ങളില്‍ ഇവർക്ക് താല്‍പ്പര്യമുണ്ടാകും. ഇവര്‍ രാജതുല്യപദവിയിലുള്ള ജീവിതം നയിക്കും. 

OTHER SECTIONS