നിങ്ങൾക്ക് ഓർമശക്തി കൂട്ടണോ? മാർഗങ്ങളുണ്ട്

By online desk.19 06 2021

imran-azhar

 

 

അത്യാവശ്യകാര്യങ്ങൾ പോലും ഓർത്തുവയ്ക്കാനാവാതെ വിഷമിക്കുന്നവരാണോ നിങ്ങൾ? എന്നാൽ എല്ലാം ഓർത്തിരിക്കാനും ഓർമശക്തി കൂട്ടാനും മാർഗങ്ങളുണ്ട്.

 

ദേവി അംബികയാണ് ജീവജാലങ്ങളുടെ ഓർമശക്തിയായി വിളങ്ങുന്നവൾ എന്ന് ദേവീഭാഗവതത്തിൽ പറയുന്നുണ്ട്. ഇഷ്ടപ്പെട്ട ദേവീ സന്നിധിയിൽ പുഷ്പാഞ്ജലി നടത്തി പ്രാർഥിച്ചാൽ ഓർമ ശക്തി കൂടും.

 

ക്ഷേത്രദർശന വേളയിൽ അഞ്ച് മൺവിളക്കുകളിൽ നെയ് ദീപം ദേവീസന്നിധിയിൽ വയ്ക്കാം. ദേവിസന്നിധിയിൽ പോകാൻ പറ്റിയില്ലെങ്കിൽ വീട്ടിലെ പൂജാമുറിയിൽ വിളക്കുകത്തിച്ചുവെച്ച് ഇനി പറയുന്ന സ്തുതി ചൊല്ലാം.

 

'യാ ദേവീ സർവഭൂതേഷു

 

സ്മൃതി രൂപേണ സംസ്ഥിതാ!

 

നമസ്തസ്യൈ നമസ്തസ്യൈ


നമസ്തസ്യൈ നമോ നമ:

 

എന്ന സ്തുതി നിത്യവും പതിനൊന്നുതവണ ജപിച്ച് പ്രാർഥിക്കുക, ഓർമശക്തി കൂടും.

 

ധ്യാനമുദ്ര

 

കണ്ണുകൾ അടച്ച് ചൂണ്ടുവിരൽ കൊണ്ട് പെരുവിരലിനെ തൊടുന്ന വിധം കൈകൾ വച്ച് (ധ്യാനമുദ്രയിൽ) ഇരുപത് മിനിറ്റ് കണ്ണുകൾ അടച്ച് ധ്യാനിച്ചാൽ ഓർമ ശക്തി വർധിക്കും.
ഇത് ദിവേന ചെയ്തുനോക്കൂ, നിങ്ങൾക്ക് എല്ലാം ഓർമയിലുണ്ടാകും.

OTHER SECTIONS