വീതിയേറിയ മോണയാണോ നിങ്ങൾക്ക്? അഹംഭാവം കൂടും

ശരീരത്തിലെ ഓരോ അവയവവും നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കും. മുഖ സാമുദ്രിക ശാസ്ത്രത്തിൽ വായ്, പല്ലുകൾ, മോണ തുടങ്ങിയവയെക്കുറിച്ചു പ്രതിപാദിക്കുന്നു. മോണയുടെ വീതി, കട്ടി, നിറം എന്നിവയെല്ലാം ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള സൂചനകൾ സമ്മാനിക്കുന്നവയാണ്.

author-image
online desk
New Update
വീതിയേറിയ മോണയാണോ നിങ്ങൾക്ക്? അഹംഭാവം കൂടും

ശരീരത്തിലെ ഓരോ അവയവവും നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കും.

മുഖ സാമുദ്രിക ശാസ്ത്രത്തിൽ വായ്, പല്ലുകൾ, മോണ തുടങ്ങിയവയെക്കുറിച്ചു പ്രതിപാദിക്കുന്നു.

മോണയുടെ വീതി, കട്ടി, നിറം എന്നിവയെല്ലാം ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള സൂചനകൾ സമ്മാനിക്കുന്നവയാണ്.

വീതിയേറിയ, കട്ടിയുള്ള മോണയുള്ള വ്യക്തികൾക്കു അഹംഭാവം കൂടുതലായിരിക്കും. ജീവിതത്തിന്റെ ഭൂരിപക്ഷം സമയത്തും ഇക്കൂട്ടർ ദാരിദ്ര്യത്തിൽ കഴിയാനുമിടയുണ്ട്.

ഇരുണ്ടതും രക്തനിറമുള്ളതുമായ മോണയുള്ള വ്യക്തികൾ ക്ഷിപ്രകോപികളും അക്രമാസക്തരുമായിരിക്കും.

മറ്റുള്ളവരെയും അവരുടെ ബുദ്ധിമുട്ടുകളെയും ഒട്ടും മാനിക്കാത്ത ഇക്കൂട്ടർ സ്വാർഥരാകാനുമിടയുണ്ട്.

കറുത്ത മോണ ദൗർഭാഗ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരം മോണയുള്ള വ്യക്തികളുടെ ജീവിതം എല്ലായ്‌പ്പോഴും സംഘർഷവും ദാരിദ്ര്യവും നിറഞ്ഞതായിരിക്കും.

പാകത്തിനു വീതിയും, പിങ്ക് നിറത്തോടു കൂടിയുള്ള മോണയുമുള്ള വ്യക്തികൾ മര്യാദയോടെയും കരുണയോടെയും പെരുമാറുന്നവരും മറ്റുള്ളവരെ ശ്രദ്ധാപൂർവം പരിചരിക്കുന്നതിൽ തല്പരരുമായിരിക്കും. ഇത്തരക്കാർക്കു ദീർഘായുസുമുണ്ടായിരിക്കുമെന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്.

Astro