ദാരിദ്ര്യവും ശത്രു ഭയവും മാറാനായി ശ്രീകൃഷ്ണന്റെ ഈ എട്ടുനാമങ്ങൾ നിത്യവും ജപിക്കൂ

ദാരിദ്ര്യവും ശത്രു ഭയവും മാറാനായി ശ്രീകൃഷ്ണന്റെ ഈ എട്ടുനാമങ്ങൾ നിത്യവും ജപിക്കുന്നത് ഏറെ നല്ലതാണ്. അച്യുതൻ, കേശവൻ, വിഷ്ണു, ഹരി, സത്യം, ജനാർദ്ദനൻ, ഹംസം (ആത്മാവ്), നാരായണൻ എന്നീ എട്ട് നാമങ്ങളാണ് നിത്യവും ചൊല്ലേണ്ടത് ഈ നാമങ്ങൾ മൂന്നു സന്ധ്യയിലും ജപിച്ചാൽ ദാരിദ്ര്യവും ശത്രുഭയവും ഇല്ലാതാകും. മാത്രമല്ല, ദു:സ്വപ്നം സുസ്വപ്നമായി പരിണമിക്കുകയും നല്ല അനുഭവങ്ങൾ ലഭിക്കുകയും ചെയ്യും .

author-image
online desk
New Update

ശ്രീകൃഷ്ണ ഭഗവാനിൽ ഉറച്ച ഭക്തിയുണ്ടാകുന്നതിനും ഗംഗയിൽ ജീവൻ വെടിഞ്ഞാൽ ലഭിക്കുമെന്ന് സങ്കല്പിക്കുന്ന പുണ്യം സിദ്ധിക്കുകയും ചെയ്യും. അതിനാൽ തന്നെ ഈ പ്രാർത്ഥന എന്നും ജപിക്കാൻ ശ്രമിക്കൂ.

അച്യുതം കേശവം വിഷ്ണും

ഹരിം സത്യം ജനാർദ്ദനം

ഹംസം നാരായണം ചൈവ-

മേതന്നാമഷ്ടകം പഠേത്

ത്രിസന്ധ്യാ യ: പഠേന്നിത്യം

ദാരിദ്ര്യം തസ്യ നശ്യതി

ശത്രുസൈന്യക്ഷയം യാതി

ദു:സ്വപ്നം സുഖദോ ഭവേത്

ഗംഗായാം മരണം ചൈവ

ദൃഢാഭക്തിസ്തു കേശവേ

ബ്രഹ്മവിദ്യാ പ്രബോധം ച

തസ്മാന്നിത്യം പഠേന്നര:

Astro