നവധാന്യ ഗണേശഭഗവാനെ ദിവസേന വന്ദിക്കൂ, നിങ്ങൾക്കിതുണ്ടാകും

എല്ലാ ദേവീദേവന്‍മാരുടെയും ഭാവങ്ങള്‍ അടങ്ങിയിരിക്കുന്ന മൂര്‍ത്തിയാണ് ഗണപതി. ഭക്തര്‍ക്ക് ഉദ്ദീഷ്ടകാര്യസിദ്ധിയും കീര്‍ത്തിയും പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാനെയാണ് നാം ആദ്യം പ്രാര്‍ഥിക്കേണ്ടത്.

author-image
online desk
New Update
നവധാന്യ ഗണേശഭഗവാനെ ദിവസേന വന്ദിക്കൂ, നിങ്ങൾക്കിതുണ്ടാകും

എല്ലാ ദേവീദേവന്‍മാരുടെയും ഭാവങ്ങള്‍ അടങ്ങിയിരിക്കുന്ന മൂര്‍ത്തിയാണ് ഗണപതി. ഭക്തര്‍ക്ക് ഉദ്ദീഷ്ടകാര്യസിദ്ധിയും കീര്‍ത്തിയും പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാനെയാണ് നാം ആദ്യം പ്രാര്‍ഥിക്കേണ്ടത്.

പ്രധാനദേവന്‍ ആരായാലും ഗണപതി പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങള്‍ വിരളമാണ്. ശുഭകാര്യങ്ങള്‍ക്കു യോഗ്യമല്ലാത്ത ദിവസങ്ങളില്‍ ഒഴിച്ചുകൂടാനാകില്ലെങ്കില്‍ ഗണപതിയെ വന്ദിച്ചുകൊണ്ട് അക്കാര്യം ചെയ്യാമെന്നാണ് വിശ്വാസം.

നവധാന്യങ്ങള്‍കൊണ്ടുനിര്‍മിച്ച ഗണേശഭഗവാന്റെ വിഗ്രഹത്തെ പ്രാര്‍ഥനാപൂര്‍വം വന്ദിച്ചാല്‍ ഗണേശപ്രീതിയും നവഗ്രഹപ്രീതിയും കൈവരുമെന്നാണ് വിശ്വാസം.

നവധാന്യങ്ങള്‍ നവഗ്രഹങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. നവധാന്യങ്ങളില്‍ ഗോതമ്പ് സൂര്യനെയും നെല്ല് ചന്ദ്രനെയും തുവര ചൊവ്വയേയും ചെറുപയറ് ബുധനേയും കടല വ്യാഴത്തേയും അമര ശുക്രനേയും എളള് ശനിയേയും ഉഴുന്ന് രാഹുവിനേയും മുതിര കേതുവിനേയും പ്രതിനിധീകരിക്കുന്നു.

ദിവസേന നിങ്ങൾ നവധാന്യ ഗണേശ വിഗ്രഹത്തെ വണങ്ങുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സർവൈശ്വര്യങ്ങളും കൈവരും.

navadhanya ganesan