സര്‍പ്പദോഷങ്ങള്‍ അകലാൻ

സര്‍പ്പദോഷങ്ങള്‍ ഏറ്റവും ഗൗരവമേറിയതാണെന്നും സര്‍പ്പശാപമുണ്ടെങ്കില്‍ അത് തലമുറകള്‍ പിന്തുടരുമെന്നുമാണ് പൊതുവേ ആചാര്യന്മാര്‍ പറയാറ്. എന്നാല്‍ സര്‍പ്പശാപത്തിന് യുക്തമായ പരിഹാരമുണ്ടെന്നും ആചാര്യന്മാര്‍ പറയുന്നു. ജാതകത്തില്‍ രാഹുവിന്റെ അനിഷ്ട ഭാവം വഴി സര്‍പ്പശാപം തിരിച്ചറിയാനാകും. സര്‍പ്പക്കാവുകള്‍ നശിപ്പിക്കുക, അശുദ്ധികര്‍മ്മങ്ങള്‍ നടത്തുക, സര്‍പ്പങ്ങളെയോ പുറ്റുകളെയോ മുട്ടകളെയോ നശിപ്പിക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പശാപം പിന്തുടരാം.

author-image
online desk
New Update
സര്‍പ്പദോഷങ്ങള്‍ അകലാൻ

സര്‍പ്പദോഷങ്ങള്‍ ഏറ്റവും ഗൗരവമേറിയതാണെന്നും സര്‍പ്പശാപമുണ്ടെങ്കില്‍ അത് തലമുറകള്‍ പിന്തുടരുമെന്നുമാണ് പൊതുവേ ആചാര്യന്മാര്‍ പറയാറ്. എന്നാല്‍ സര്‍പ്പശാപത്തിന് യുക്തമായ പരിഹാരമുണ്ടെന്നും ആചാര്യന്മാര്‍ പറയുന്നു.

ജാതകത്തില്‍ രാഹുവിന്റെ അനിഷ്ട ഭാവം വഴി സര്‍പ്പശാപം തിരിച്ചറിയാനാകും. സര്‍പ്പക്കാവുകള്‍ നശിപ്പിക്കുക, അശുദ്ധികര്‍മ്മങ്ങള്‍ നടത്തുക, സര്‍പ്പങ്ങളെയോ പുറ്റുകളെയോ മുട്ടകളെയോ നശിപ്പിക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പശാപം പിന്തുടരാം.

സന്താന ദുരിതങ്ങന്‍, സന്താനമില്ലായ്മ, കഠിനമായ ത്വക്ക് രോഗങ്ങള്‍, ബാലാരിഷ്ടത എന്നിവ സര്‍പ്പശാപത്തിന്റെ ഫലം എന്നാണ് പറയാറ്.

കാവുകള്‍ വെച്ചുപിടിപ്പിക്കുക, കാവുകളില്‍ അശുദ്ധി വരുത്തിയവര്‍ ശുദ്ധികര്‍മ്മങ്ങള്‍ ചെയ്യുക, നൂറും പാലും വഴിപാട് നേരുക, സര്‍പ്പം പാട്ട് നടത്തുക എന്നിവയാണ് പ്രധാന പരിഹാരമാര്‍ഗങ്ങള്‍.

സർപ്പ ദോഷങ്ങൾ അകറ്റുന്നതിനും ജീവിത വിജയം നേടുന്നതിനും ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് നാഗാരാധന.  പാതാളത്തിൽ വസിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്ന നവ നാഗങ്ങളെ പ്രീതിപ്പെടുത്തുന്നത്‌ അത്യുത്തമം എന്നാണ് കരുതപ്പെടുന്നത്

Astro