ദേവീ പ്രീതിക്ക്

ഓരോ നക്ഷത്രക്കാർക്കും ആ നക്ഷത്രത്തിന്റേതായ വ്യത്യസ്തതകളുണ്ട്. അവ ആ നക്ഷത്രത്തിന്റെ സവിശേഷതകൾക്കനുസൃതമായിരിക്കും. ഓരോ നക്ഷത്രക്കാർക്കും ഓരോ ഉപാസനാ മൂർത്തിയുണ്ട്. നിത്യവും ഈ ദേവതയെ ഭജിക്കുന്നത്തിലൂടെ ദുരിതങ്ങൾ നീങ്ങുമെന്നാണ് വിശ്വാസം.

author-image
online desk
New Update
ദേവീ പ്രീതിക്ക്

ഓരോ നക്ഷത്രക്കാർക്കും ആ നക്ഷത്രത്തിന്റേതായ വ്യത്യസ്തതകളുണ്ട്. അവ ആ നക്ഷത്രത്തിന്റെ സവിശേഷതകൾക്കനുസൃതമായിരിക്കും.

ഓരോ നക്ഷത്രക്കാർക്കും ഓരോ ഉപാസനാ മൂർത്തിയുണ്ട്. നിത്യവും ഈ ദേവതയെ ഭജിക്കുന്നത്തിലൂടെ ദുരിതങ്ങൾ നീങ്ങുമെന്നാണ് വിശ്വാസം.

ഭരണി , കാർത്തിക , മകയിരം , പൂരം , ചിത്തിര, അവിട്ടം എന്നീ നക്ഷത്രജാതർ നിത്യവും ദേവിയെ ഭജിക്കുന്നത് ഉത്തമമാണ്.

ഇതിൽ മകയിരം , ചിത്തിര , അവിട്ടം നക്ഷത്രജാതർ ദേവിയെ ഭദ്രകാളീ ഭാവത്തിൽ പ്രാർഥിക്കുന്നതാണ് നന്ന്.

മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക് ആയതിനാല്‍ ഈ നക്ഷത്രജാതർ എല്ലാ ദശാകാലത്തും ദേവീ പ്രീതി വരുത്തണം

ദേവീ ഭജനത്തിനു ഏറ്റവും ഉത്തമ മാർഗമാണ് ലളിതാസഹസ്രനാമജപം. അർഥം മനസ്സിലാക്കി ദേവിയുടെ ആയിരം നാമങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്.

നിത്യവും ജപിക്കാൻ സാധിക്കാത്തവർ ചൊവ്വ , വെള്ളി , പൗർണമി ദിനങ്ങളിൽ ജപിക്കാൻ ശ്രമിക്കുക. നിത്യവും ലളിതാസഹസ്രനാമ ധ്യാനം മാത്രമായി ജപിക്കുന്നതും സത്ഫലം നൽകും.

ദേവീ പ്രീതിക്ക് മറ്റൊരു മാർഗമാണ് പൗർണമീവ്രതാനുഷ്ഠാനം. എല്ലാമാസത്തിലെയും പൗർണമി അഥവാ വെളുത്തവാവ് ദിനത്തിൽ ഒരിക്കലോടെ വ്രതം അനുഷ്ഠിച്ചു ദേവിയെ പ്രാർഥിക്കുക. നിങ്ങളുടെ ജീവിതം ദേവീപ്രീതിയാൽ ധന്യമാകും.

Astro