എല്ലാവര്‍ക്കും പ്രവേശനം നല്‍കി ആറ്റുകാല്‍ ക്ഷേത്രം

By online desk.18 02 2019

imran-azhar

 

ക്ഷേത്രപ്രവേശനത്തിന് തര്‍ക്കങ്ങളുയരുന്ന ഈ കാലത്ത് ജാതിഭേദമന്യേ എല്ലാവരെയും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്ന പുണ്യസ്ഥലമാണ് ആറ്റുകാല്‍ ക്ഷേത്രം. ഏറ്റവും കൂടുതലായി മുസ്ലീം വിശ്വാസികള്‍ ഇവിടെയെത്തുന്നുവെന്ന് ക്ഷേത്രം മേലധികാരി ഉദയകുമാര്‍ പറയുന്നു . ക്ഷേത്രപ്രവേശനത്തിന് എല്ലായിടങ്ങളിലുമുള്ളത് പോലെ വേഷത്തിലും യാതൊരു നിയന്ത്രണങ്ങളും ആറ്റുകാലില്ല.

 

ഇക്കാരണത്താല്‍ എല്ലാ ദേശങ്ങളിലും നിന്നും ഭക്തര്‍ ഇവിടെ കൂടുതലായെത്തുന്നുണ്ട്. ആറ്റുകാലിന്റെ പ്രസക്തിയിതിലൂടെ ലോകമാകമാനം വ്യാപിച്ച് ഗിന്നസ് റെക്കോര്‍ഡ് ഭേദിക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷം 40 ലക്ഷത്തില്‍ പരം ഭക്തര്‍ പൊങ്കാലയര്‍പ്പണത്തിനെത്തുമെന്നാണ് ക്ഷേത്ര അധികാരികള്‍ കരുതുന്നത്.

OTHER SECTIONS