മാസന്തോറും ആയില്യപൂജ; ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം

എല്ലാ മാസവും ആയില്യപൂജ നടത്തുന്നത് സങ്കടങ്ങള്‍ക്ക് അതിവേഗം പരിഹാരം നല്‍കും. ആയുരാരോഗ്യത്തിനും സമ്പത്തിനും സമാധാനത്തിനും നാഗാരാധന ഉത്തമ പ്രതിവിധിയാണ്. മാത്രമല്ല, സന്താന സൗഭാഗ്യം, സന്താന ദുരിതമോചനം എന്നിവയ്‌ക്കെല്ലാം നാഗാരാധന ഉത്തമം.

author-image
RK
New Update
മാസന്തോറും ആയില്യപൂജ; ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം

എല്ലാ മാസവും ആയില്യപൂജ നടത്തുന്നത് സങ്കടങ്ങള്‍ക്ക് അതിവേഗം പരിഹാരം നല്‍കും. ആയുരാരോഗ്യത്തിനും സമ്പത്തിനും സമാധാനത്തിനും നാഗാരാധന ഉത്തമ പ്രതിവിധിയാണ്. മാത്രമല്ല, സന്താന സൗഭാഗ്യം, സന്താന ദുരിതമോചനം എന്നിവയ്‌ക്കെല്ലാം നാഗാരാധന ഉത്തമം.

ത്വക് രോഗങ്ങള്‍, മാനസിക പ്രയാസങ്ങള്‍ എന്നിവ ശമിക്കുന്നതിന് ആയില്യപൂജ സഹായിക്കും. വിദ്യയിലും വിവാഹത്തിലുമുള്ള തടസം മാറുന്നതിനും സന്താനലബ്ധിക്കും കുടുംബ കലഹം പരിഹരിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറുന്നതിനും ഇത് മികച്ച പരിഹാകമാര്‍ഗ്ഗമാണ്.

ക്ലേശങ്ങള്‍ മാറ്റുന്നതിനും ശത്രുദോഷശാന്തിക്കും ആയില്യപൂജ നടത്താം. ജാതകത്തിലെ രാഹുദോഷശാന്തിക്കും മാസം തോറും ആയില്യം നാളില്‍ നൂറുംപാലും നടത്താം.

നൂറും പാലുമാണ് സര്‍പ്പ ദേവതകള്‍ക്കുള്ള പ്രധാന വഴിപാട്. ആയില്യദിവസം സര്‍പ്പങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നതാണ് നാഗരൂട്ട്. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി, എണ്ണ, പാല്‍, കരിക്ക് എന്നിവയാല്‍ അഭിഷേകം ചെയ്ത് കമുകിന്‍ പൂക്കുല, മഞ്ഞള്‍പ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടാണ് നൂറുംപാലും സമര്‍പ്പിക്കുന്നത്. അരിപ്പൊടി, മഞ്ഞള്‍പ്പൊടി, പാല്‍, കരിക്ക്, കദളിപ്പഴം ഇവ ചേര്‍ത്താണ് നൂറും പാലും ഉണ്ടാക്കുന്നത്.

എല്ലാ മാസവും ആയില്യം നാളില്‍ സര്‍പ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ നൂറും പാലും നേദിക്കും.

സര്‍പ്പബലിയാണ് നാഗപ്രീതിക്കുള്ള മറ്റൊരു പ്രധാന ചടങ്ങ്. നാഗാരാധനാ കേന്ദ്രങ്ങളിലും സര്‍പ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സര്‍പ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്.

സര്‍പ്പബലി കഴിഞ്ഞാല്‍ ഉടന്‍ തന്നെ സര്‍പ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സര്‍പ്പങ്ങള്‍ വന്ന് ബലി സ്വീകരിക്കുന്നത്. ഭക്തര്‍ അത് കാണാന്‍ പാടില്ല എന്നാണ് വിശ്വാസം.

temple prayer ayilya pooja