എന്താണ് ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് സങ്കല്‍പ്പം?

ക്ഷേത്രങ്ങളിലെ വലിയ ബലിക്കല്ല്, ആ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രധാന ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സര്‍വ്വസൈന്യാധിപന്‍ അഥവാ സര്‍വ്വസൈന്യാധിപ എന്ന സങ്കല്‍പ്പത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.

author-image
Web Desk
New Update
എന്താണ് ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് സങ്കല്‍പ്പം?

ക്ഷേത്രങ്ങളിലെ വലിയ ബലിക്കല്ല്, ആ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രധാന ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സര്‍വ്വസൈന്യാധിപന്‍ അഥവാ സര്‍വ്വസൈന്യാധിപ എന്ന സങ്കല്‍പ്പത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.

മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ദേവന്റെ അഥവാ ദേവിയുടെ വാഹനം, ഉദാഹരണത്തിന്, ശിവക്ഷേത്രത്തിലെ നന്ദി ദേവന്റെ പ്രതിഷ്ഠ, സദാസമയവും ശ്രീകോവിലിലെ ദേവനെ നോക്കിയിരിക്കുന്നത് പോലെ, വലിയ ബലിക്കല്ലിലെ സര്‍വ്വസൈന്യാധിപന്‍ അഥവാ സര്‍വ്വസൈന്യാധിപ സങ്കല്‍പ്പവും സദാസമയവും കണ്ണിമ വെട്ടാതെ ശ്രീകോവിലിലെ ദേവനെ/ ദേവിയെ നോക്കി ഇരിക്കുന്നതായാണ് സങ്കല്‍പ്പം.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പുരുഷനാണെങ്കില്‍ (ദേവന്‍) പുരുഷ സൈന്യാധിപനും, സ്ത്രീയാണെങ്കില്‍ (ദേവി) സ്ത്രീ സൈന്യാധിപയും ആയിരിക്കും.

ഓരോ ദേവനും ദേവിക്കും പ്രത്യേകം സൈന്യാധിപന്‍/സൈന്യാധിപയെ കല്പിച്ചിട്ടുണ്ട്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള മുഖ്യധാര ദേവിദേവന്മാരുടെ സര്‍വ്വസൈന്യാധിപര്‍:

ശിവന്‍-ഹരസേനന്‍

വിഷ്ണു-ഹരിസേനന്‍

ഗണപതി-വിഘ്‌നസേനന്‍

ശാസ്താവ്-ശാസ്ത്രുസേനന്‍

സുബ്രഹ്‌മണ്യന്‍-സ്‌കന്ദസേനന്‍

ദുര്‍ഗ്ഗ-ബ്രാഹ്‌മി

ഭദ്രകാളി-സര്‍വ്വേശ്വരി

Astro temple