ഈ മന്ത്രം ജപിക്കൂ, തൊഴില്‍ തടസ്സം ഉറപ്പായും മാറും

By RK.24 09 2021

imran-azhar

 


തൊഴില്‍ തടസ്സങ്ങള്‍ മാറുന്നതിന് ഉത്തമമാണ് ഗോവര്‍ദ്ധന മന്ത്രം. നിത്യവും 108 ഉരു മന്ത്രം ജപിക്കണം. സ്ത്രീകള്‍ ആര്‍ത്തവ കാലയളവ് കഴിഞ്ഞ് എട്ട് ദിവസത്തിനു ശേഷം മാത്രമേ ഈ മന്ത്രം ജപിക്കാവൂ. പുലവാലായ്മകള്‍ ഉള്ളപ്പോഴും മന്ത്രം ജപിക്കരുത്.

 

മന്ത്രജപ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. വെറും നിലത്തിരുന്ന് ജപിക്കരുത്. പലകയിലോ, കട്ടിയുള്ള കോട്ടണ്‍ തുണിയിലോ, മന്ത്രജപത്തിനായി ഉപയോഗിക്കുന്ന ഊര്‍ജ പ്രദായകമായ വസ്തുക്കളിലോ ഇരിക്കാം. പേപ്പര്‍ വിരിച്ച് ഇരിക്കരുത്. പുരുഷന്മാര്‍ ജപിക്കുമ്പോള്‍ മേല്‍വസ്ത്രം പാടില്ല.

 

മന്ത്രം ജപം തുടങ്ങിയാല്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. തുടര്‍ച്ചയായി പതിനാല് ദിവസം മന്ത്രം ജപം മുടങ്ങിയാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടി വരും.

 

രാവിലെയോ വൈകിട്ടോ ജപിക്കാം. രാവിലെ ഒന്‍പത് മണിക്ക് ശേഷമോ രാത്രി ഒന്‍പതിക്ക് ശേഷമോ മന്ത്രം ജപിക്കരുത്. മന്ത്രജപ കാലയളവില്‍ ബ്രഹ്‌മചര്യം അനുഷ്ഠിക്കേണ്ടതില്ല.

 

ജപകാലത്ത് വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്രത്തിലോ കൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

 

ഏകാദശി ദിവസം ക്ഷേത്രത്തില്‍ വച്ച് മന്ത്രജപം നടത്തുന്നതും ഏറെ ഉത്തമമാണ്. മന്ത്രജപ കാലയളവില്‍ ജപിക്കുന്നതിന് ആറ് മണിക്കൂര്‍ മുന്‍പും ആറ് മണിക്കൂര്‍ ശേഷവും മത്സ്യമാംസാദികള്‍ കഴിക്കുന്നതാവും ഉത്തമം. ഇവ ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും ഉത്തമം.

 

ഗോവര്‍ദ്ധന മന്ത്രം

 

ഓം ശ്രീം ക്ലീം കൃഷ്ണായ ഗോവര്‍ദ്ധന രൂപായ
സര്‍വ്വ സൗഭാഗ്യം കുരു കുരു സ്വാഹാ നമഃ

 

 

 

 

 

OTHER SECTIONS