അഭിഷ്ടസിദ്ധിക്കും തൊഴില്‍, വിവാഹതടസങ്ങള്‍ നീങ്ങുന്നതിനും, കുടുംബത്തില്‍ ഐശ്വര്യം വന്നുചേരാനും...

By online desk.27 06 2020

imran-azhar

 

 

നാം നിത്യജീവിതത്തിൽ ഏറെ പ്രയാസമനുഭവിക്കുന്നതിന് ഒരു പ്രധാന കാരണമാണ് കടബാധ്യത. കടബാധ്യതകൾ നീക്കി അഭിഷ്ടസിദ്ധിക്കും തൊഴില്‍, വിവാഹതടസങ്ങള്‍ നീങ്ങുന്നതിനും പരിഹാരം. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ നെയ്‌വിളക്ക് കത്തിച്ചു പ്രാര്‍ഥിച്ചാൽ മതി. അകാരണഭയം മാറുന്നതിനും, ദുരിതങ്ങൾ അകറ്റുന്നതിനും നരസിംഹമൂര്‍ത്തി മന്ത്രം പതിവായി മൂന്ന് തവണ ചൊല്ലുന്നതും അത്യുത്തമമാണ്. ആപത്തുകളിൽ നിന്നും രക്ഷനേടാൻ ഭഗവാനെ ചോതി നക്ഷത്ര ദിനത്തിൽ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. ഇഷ്ടപുഷ്പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്. ഭയം, ശത്രുദോഷം, രോഗപീഡ, ദാരിദ്ര്യം എന്നിവയിൽ നിന്ന് മുക്തിക്കായി നരസിംഹമൂർത്തിയെ ഹൈന്ദവർ ആരാധിക്കാറുണ്ട്. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നുണ്ട്.

 

OTHER SECTIONS