നിത്യവും ഈ മന്ത്രം ജപിച്ചാല്‍ മാത്രം മതി, മറ്റൊരു ഉപാസനയും വേണ്ട

By RK.06 10 2021

imran-azhar

 

മന്ത്രങ്ങളില്‍ രാജാവ്, മന്ത്രങ്ങളില്‍ അവസാനം എന്നെല്ലാം അറിയപ്പെടുന്നത് ഗായത്രിയാണ്. ഒരു വ്യക്തിക്ക് ഉപാസനാശക്തി ലഭിക്കാനുള്ള അവസാന മാര്‍ഗ്ഗവും ഗായത്രി തന്നെ. നമ്മുടെ ചുറ്റിനുമുള്ള ക്ഷേത്രങ്ങളിലെല്ലാം വിരാജിക്കുന്ന ചൈതന്യവും ഗായത്രിയുടേതാണ്.

 

ഒരു ബ്രാഹ്‌മണന്‍ പ്രാര്‍ത്ഥനയിലൂടെ ആര്‍ജ്ജിക്കുന്ന ശക്തി, ക്ഷേത്രത്തിലേക്ക് പൂജയിലൂടെ സമര്‍പ്പിക്കുന്നു. ഈ ശക്തിയാണ് ക്ഷേത്രത്തില്‍ നിന്നും ഭക്തജനങ്ങള്‍ക്ക് ലഭിക്കുന്നത്.

 

നിത്യേന ഗായത്രി മന്ത്രം ശാസ്ത്രീയമായി ജപിക്കുന്നവര്‍ക്ക് മറ്റു യാതൊരു ഉപാസനയും ആവശ്യമില്ല. ശത്രുദോഷവും ദുരിതവും അകറ്റാന്‍ മറ്റൊരു പരിഹാര കര്‍മ്മവും ആ വ്യക്തിക്ക് വേണ്ടിവരില്ല. അത്രക്ക് ശക്തിയുണ്ട് ഗായത്രി മന്ത്രത്തിന്.

 

ഗായത്രി മന്ത്രം

 

ഓം ഭൂര്‍ഭവസ്സുവ:
തത്സവിതുര്‍വരേണ്യം
ഭര്‍ഗ്ഗേദേവസ്യ ധീമഹി
ധീയോയ ന: പ്രചോദയാത്

 

 

 

 

 

OTHER SECTIONS