ഭദ്രകാളിയുടെ ഫോട്ടോ വീട്ടിൽ സൂക്ഷിക്കാമോ ?

By uthara.13 04 2019

imran-azhar

 


സംഹാരത്തിന്റെ ദേവതയായിട്ടാണ് നാം ഭദ്രകാളിയെ കാണാറുള്ളത് . ദേവീമാഹാത്മ്യത്തിൽ ഭഗവതിയുടെ രൗദ്രഭാവത്തെയാണ് ഭദ്രകാളി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് . ഭദ്രകാളിയുടെ ജന്മം എന്നത് അജ്ഞതയെ അകറ്റുകയും ജ്ഞാനം നൽകുകയും ചെയ്യുന്നതോടൊപ്പം പ്രപഞ്ചത്തെ പരിപാലിക്കുകയുമാണ് ചെയ്യുന്നത് . ഭദ്രാകളിയുടെ രൂപം ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ് .

 

നാവ് പുറത്തേക്ക് നീട്ടുകയും ,ഒരു കൈയിൽ ശരീരം വേർപെട്ട് വാർന്നൊലിക്കുന്ന തലയും ,മുറിച്ചെടുത്ത കൈകൾ അരക്കെട്ടിൽ തൂക്കിയ രൂപവുമാണ് ഭദ്രകാളിക്ക് ഉള്ളത് . ഈ ഭയാനകമായ രൂപത്തെ ആരാധിക്കുന്നതിലൂടെ നമ്മുടെ ഉള്ളിലെ ഭയം അകലും എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട് . ദുഷ്‌ട നിഗ്രഹണത്തിനായി അവതരിച്ച ഭദ്രകാളിയുടെ രൂപം വീടുകളിൽ സൂക്ഷിക്കാവുന്നതാണ് . അതോടൊപ്പം മറ്റുള്ളവരുടെ വാക്കുകൾ കേട്ടുകൊണ്ട് കാലാകാലങ്ങളായി വീട്ടിൽ സൂക്ഷിച്ചുവരുന്ന ഭദ്രകാളിയുടെ ചിത്രം ഭവനത്തിൽ നിന്നും എടുത്ത് മാറ്റേണ്ടതില്ല .

 

ഭദ്രകാളിയുടെ ചിത്രം വീടുകളിൽ സൂക്ഷിക്കുന്നതിലൂടെ ദുഷ്‌ടശക്തികളുടെ കടന്നുകയറ്റം വീടുകളിൽ ഉണ്ടാകുകയില്ല . ഭദ്രകാളി എന്നാൽ ഭദ്രമായ കാലത്തെ നയിക്കുന്നവൾ എന്ന അർത്ഥവും ഉണ്ട് . ദേവിയെ ആരാധിക്കുന്നതിലൂടെ സർവ്വ ഐശ്വര്യവും സമ്പത്തും, നിലനിൽക്കും എന്നാണ് വിശ്വാസം .

OTHER SECTIONS