സൂര്യോദയത്തിനു ഏഴര നാഴിക മുന്‍പുള്ള സമയം, ബ്രാഹ്മ മുഹൂര്‍ത്തത്തെ കുറിച്ച് അറിയാം

ബ്രഹ്മത്തെ സംബന്ധിച്ചത് എന്ന് അര്‍ത്ഥമുള്ള ബ്രാഹ്മവും, ശുഭ സമയം എന്ന് അര്‍ത്ഥമുള്ള മുഹൂര്‍ത്തവും ചേര്‍ന്നാണ് ബ്രാഹ്മമുഹൂര്‍ത്തം എന്ന പദം ഉണ്ടായത്. ബ്രഹ്മത്തെ അതായതു പരമാത്മാവിന്റെ അവസ്ഥയ്ക്ക് തുല്യമായ നിര്‍മലത്വം നിറഞ്ഞ സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം. ബ്രാഹ്മ ജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂര്‍ത്തമാണ് ഇത്. സൂര്യോദയത്തിനു ഏഴര നാഴിക മുന്‍പുള്ള സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം. ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുകയും സത്വഗുണം ഉദിക്കുകയും ചെയ്യുന്നു. പ്രകൃതി ശാന്തതയും നിര്‍മ്മലതയും കൈവരിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ ഈ മാറ്റങ്ങള്‍ മനസ്സിലാക്കി പക്ഷികള്‍ ഉണരുകയും കുളിര്‍തെന്നല്‍ വീശുകയും ചെയ്യും. ഈ കാലം മുതല്‍ പ്രഭാതം വരെയാണ് സത്വഗുണം നീണ്ടുനില്‍ക്കുന്നത്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് അത്മാവിഷ്കാരങ്ങളോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയില്‍ സാത്വികഗുണം കൂടുതല്‍ പ്രകാശിക്കുകയും സത്യത്തെ അറിയാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു. അതുകൊണ്ട് ഏതൊരു വ്യക്തിക്കും തന്റെ സങ്കല്‍പ്പസാക്ഷല്‍കാരത്തിനും സിദ്ധിപ്രാപ്തിക്കും ബ്രാഹ്മമുഹൂര്‍ത്തം ഉദാത്തമാണ്.

author-image
Web Desk
New Update

ബ്രഹ്മമുഹൂര്‍ത്തം.ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ സമയത്തു അദ്ദേഹത്തിന്റെ പത്നിയായ സരസ്വതിദേവി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വാസം. അതിനാൽ ബ്രഹ്മമുഹൂർത്തം ‘സരസ്വതിയാമം’ എന്നും അറിയപ്പെടുന്നു. ശിരസ്സിന്റെ ഇടത് ഭാഗത്തുള്ള വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണിത്.രാവിലെ കൊളുത്തിയ നിലവിളക്കിൽ നിന്നുമുള്ള ഊർജം നമ്മുടെ ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുന്നു .ഭവനത്തിൽ രാവിലെ വിളക്ക് തെളിയിക്കുന്നത് ബുദ്ധിക്കുണർവിനും സന്ധ്യയ്ക്കു വിളക്ക് കത്തിക്കുന്നത് ഐശ്വര്യത്തിനും വേണ്ടിയാണെന്നാണ് വിശ്വാസം.

വിളക്കിനു മുന്നിൽ നിന്ന് ഗണപതി വന്ദനത്തോടെ സരസ്വതീ പ്രീതികരമായ മന്ത്രങ്ങളും ഗായത്രികളും ചെല്ലുന്നത് ഉത്തമം. ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നത് കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചില കുട്ടികൾക്കാവുന്നില്ല അങ്ങനെയുളളവർ ബ്രാഹ്മമുഹൂർത്തത്തിൽ ഗായത്രീ മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർദ്ധിക്കുകയും ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.സരസ്വതി ദേവിയുടെ മൂലമന്ത്രമായ

"ഓം സം സരസ്വത്യൈ നമ:" ദിവസവും ഭക്തിയോടെ ജപിക്കാവുന്നതാണ്.

ഗായത്രി മന്ത്രം:

‘‘ഓം ഭുർ ഭുവഃസ്വഃ

തത് സവി തുർ വരേണ്യം

ഭർഗ്ഗോ ദേവസ്യ ധീമഹി

ധിയോ യോനഃ പ്രചോദയാത് ’’

സാരം

"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ."

ആത്മീയ സാധനകള്‍, യോഗ ,ശ്വസനവ്യായാമങ്ങൾ എന്നിവ ബ്രഹ്മമുഹൂർത്തത്തിൽ ശീലമാക്കുന്നത് അതീവ ഗുണപ്രദമാണ്. ബ്രാഹ്മമുഹൂർത്തത്തിൽ നെഗറ്റീവ് ഊർജ്ജം തീരെ ഇല്ലാതെ പ്രകൃതി ശാന്തവും വായു ശുദ്ധമായിരിക്കും. ഈ സമയത്തെ ഓക്സിജൻ നിറഞ്ഞ കാറ്റേറ്റാൽ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും , ഊർജ്ജസ്വലത കൂടുകയും, പ്രവർത്തനശേഷി വർദ്ധിക്കുകയും ചെയ്യും.

brahma muhurtham