ചന്ദ്രദോഷം അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങൾ

By uthara.11 04 2019

imran-azhar
ജാതകവശാൽ ചന്ദ്രന്‍ ദുര്‍ബലനായ വ്യക്‌തിയുടെ ആദ്യ ലക്ഷണം എന്ന് പറയുന്നത് മനഃസ്‌ഥിരത ഇല്ലായ്മയാണ്. ഇതോടൊപ്പം അകാരണ ഭയം, വിഷാദം, വികാരാധീനനാകുക, അഭിപ്രായ സ്‌ഥിരത ഇല്ലായ്‌മ എന്നിവയും ചന്ദ്രന്‍ ദശയിൽ ഉണ്ടാകും . ചന്ദ്ര ദോഷം ഉള്ളവരെ വേഗം ബാധിക്കുന്ന അസുഖങ്ങളാണ്  ആസ്‌ത്മ, ശ്വാസകോശ രോഗങ്ങള്‍, നീര്‍ദോഷം, അതോടൊപ്പം  സ്‌ത്രീകള്‍ക്ക്‌ ഉണ്ടാകുന്ന ആര്‍ത്തവ സംബന്ധമായോ, ഗര്‍ഭാശയ സംബന്ധമായോ ഉണ്ടാകുന്ന അസുഖങ്ങൾ എന്നിവയാണ് .

 

ചന്ദ്ര ദോഷം വേഗം മാറികിട്ടുന്നതിനായി തിങ്കളാഴ്‌ച വ്രതം അനുഷ്‌ഠിക്കുന്നതിനോടൊപ്പം ശുഭ്രവസ്‌ത്രം ധരിച്ച്‌, ഭുവനേശ്വരീ ക്ഷേത്ര ദര്‍ശനവും അന്നേ ദിവസം തന്നെ നടത്തണം .കൂടാതെ ക്ഷേത്രത്തിൽ വെളുത്ത പട്ട്‌ സമർപ്പിക്കുകയും വേണം .സാധുക്കള്‍ക്ക്‌ അന്നദാനം നൽകുന്നതോടൊപ്പം ചന്ദ്ര സ്‌തോത്രങ്ങള്‍ ജപിക്കുകയും ചെയ്യുന്നത് ചന്ദ്രദോഷ നിവാരണത്തിന് ഉത്തമമാണ് .ചന്ദ്രന്റെ ദേവത ദുര്‍ഗയായതിനാൽ ദുര്‍ഗാപൂജ, ദുര്‍ഗാസ്‌തുതി, ദേവീ ഭാഗവത പാരായണം, ദുര്‍ഗാക്ഷേത്ര ദര്‍ശനം എന്നിവയും നടത്തേണ്ടതാണ് .

OTHER SECTIONS