ഈ മന്ത്രം പടിഞ്ഞാറ് അഭിമുഖമായി ജപിച്ചാല്‍ ധനം; വടക്കോട്ടായാല്‍ ശാന്തി; കരഞ്ഞുകൊണ്ട് ജപിക്കരുത്

By RK.30 08 2021

imran-azhar

 


നമ:ശിവായ എന്ന പഞ്ചാക്ഷര മന്ത്രം ഏറെ സവിശേഷമാണ്. ഗുരുവിന്റെ ഉപദേശത്തില്‍ മന്ത്രം ജപിക്കുന്നത് ഏറ്റവും ഉത്തമം. അല്ലാതെയും മന്ത്രജപം നടത്താം.

 

പടിഞ്ഞാറോട്ട് മുഖം തിരിഞ്ഞിരുന്ന് ജപിക്കുന്നത് ധനം നല്‍കുന്നു. വടക്കോട്ട് തിരിഞ്ഞിരുന്ന് ജപിച്ചാല്‍ ശാന്തി ലഭിക്കും. തെക്കോട്ട് തിരിഞ്ഞിരിക്കുന്നത് നിന്ദ്യമാണ്. തലമുടി കെട്ടാതെയും കരഞ്ഞു കൊണ്ടും നാമം ജപിക്കരുത്.

 

ദേവീസമേതനായ ശിവഭഗവാനെ മനസ്സില്‍ പ്രതിഷ്ഠിച്ചാണ് പഞ്ചാക്ഷരം ജപിക്കേണ്ടത്. പ്രവര്‍ത്തികളിലേര്‍പ്പെടുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും മന്ത്രം ജപിക്കാം. അശുദ്ധനായാലും ശുദ്ധനായാലും പഞ്ചാക്ഷര മന്ത്രം നല്ല ഫലം നല്‍കും.

 

ഈ മന്ത്രം അറിഞ്ഞ് ജപിച്ചാല്‍ ആത്മാക്കള്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കും. ശുദ്ധിയോടെ എല്ലാദിവസവും ഈ മന്ത്രം ജപിക്കാം. ദിവസവും 336 തവണ ജപിച്ചാല്‍ പാപങ്ങള്‍ അകലുമെന്നാണ് വിശ്വാസം.

 

വെറും തറയിലിരുന്ന് ഈ മന്ത്രം ജപിക്കരുത്. പലകയിലോ മറ്റോ ഇരുന്നതിനു ശേഷമേ ഈ മന്ത്രം ജപിക്കാവൂ. നെയ് വിളക്ക് തെളിയിച്ച ശേഷം മന്ത്രം ജപിക്കുന്നതും ഉത്തമമാണ്.

 


ശിവസ്‌തോത്രം

 

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗപ്രണേതാരം
പ്രണതോസ്മി സദാശിവം

 

ശിവപഞ്ചാക്ഷര സ്‌തോത്രം

 

നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ തസ്‌മൈ ന-കാരായ നമഃശിവായ
മന്ദാകിനീ സലിലചന്ദന ചര്‍ച്ചിതായ നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്‌മൈ മ-കാരായ നമഃശിവായ
ശിവായ ഗൗരീവദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്‌മൈ ശി-കാരായ നമഃശിവായ
വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനര ലോചനായ തസ്‌മൈ വ-കാരായ നമഃശിവായ
യക്ഷസ്വരൂപായ ജടാധരായ പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ തസ്‌മൈ യ-കാരായ നമഃശിവായ.

 

 

OTHER SECTIONS