ചോറ്റാനിക്കര മകം തൊഴൽ ഇന്ന്

By online desk .08 03 2020

imran-azhar

 

 

പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഞായറാഴ്ച. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. സർവ്വാഭരണ വിഭൂഷിതയായ ചോറ്റാനിക്കര അമ്മയെ ഒരുനോക്കുകണ്ട് പുണ്യം നേടാൻ പതിനായിരക്കണക്കിന് സ്ത്രീകളാണ് കുംഭ മാസത്തിലെ മകം നാളിൽ ചോറ്റാനിക്കരയിൽ മകം തൊഴലിനായി എത്തുന്നത്. ഉച്ചയ്ക്ക് രണ്ടിനാണ് മകം തൊഴലിനായി നട തുറക്കുക. രാത്രി 8.30 വരെ മകം തൊഴാന്‍ സൗകര്യമുണ്ടാകും. വിപുലമായ സൗകര്യങ്ങളാണ് മകം തൊഴലിനായി ഒരുക്കിയിരിക്കുന്നത്.

 

OTHER SECTIONS