അടുപ്പിന്റെ സ്ഥാനം വടക്കുകിഴക്ക് ആകുന്നത് ഉത്തമം

കിഴക്കു നോക്കി നിന്ന് പാചകം ചെയ്യുമ്പോള്‍ പാചകം ചെയ്യുന്ന വ്യക്തിയ്ക്ക് നല്ല ആരോഗ്യസ്ഥിതിയുണ്ടാകുവാന്‍ ഇടയാക്കുന്നു. കാരണം, സൂര്യന്റെ മൃദു കിരണങ്ങള്‍ ഈ അടുക്കളയില്‍ പ്രവേശിക്കുകയും പാചകം ചെയ്യുന്ന വ്യക്തിക്ക് ഇത് മനസ്സിനും ശരീരത്തിനും ആരോഗ്യദായകമായിരിക്കുകയും ചെയ്യും.

author-image
Avani Chandra
New Update
അടുപ്പിന്റെ സ്ഥാനം വടക്കുകിഴക്ക് ആകുന്നത് ഉത്തമം

അടുക്കളയില്‍ അടുപ്പിന്റെ സ്ഥാനം എപ്പോഴും വടക്കുകിഴക്ക് ആകണമെന്നാണ് വാസ്തു പ്രമാണം. അടുപ്പില്‍ പാചകം ചെയ്യുമ്പോള്‍ കിഴക്കു നോക്കി നിന്ന് ചെയ്യുന്നത് ഉത്തമമാണ്.

കിഴക്കു നോക്കി നിന്ന് പാചകം ചെയ്യുമ്പോള്‍ പാചകം ചെയ്യുന്ന വ്യക്തിയ്ക്ക് നല്ല ആരോഗ്യസ്ഥിതിയുണ്ടാകുവാന്‍ ഇടയാക്കുന്നു. കാരണം, സൂര്യന്റെ മൃദു കിരണങ്ങള്‍ ഈ അടുക്കളയില്‍ പ്രവേശിക്കുകയും പാചകം ചെയ്യുന്ന വ്യക്തിക്ക് ഇത് മനസ്സിനും ശരീരത്തിനും ആരോഗ്യദായകമായിരിക്കുകയും ചെയ്യും.

അതുപോലെ തന്നെ കാറ്റിന്റെ ദിശ എപ്പോഴും പടിഞ്ഞാറുതെക്ക് നിന്നു കിഴക്ക്വടക്കായതുകൊണ്ട് അഗ്നിയുടെ താപം, പുക, പാചക വസ്തുവില്‍ നിന്ന് പുറത്തേയ്ക്ക് വമിയ്ക്കുന്ന രോഗാണുക്കള്‍ എന്നിവ പാചകം ചെയ്യുന്ന വ്യക്തിയില്‍ നിന്ന് അകന്നു പുറത്തേക്ക് പോകുന്നു. അതു കൊണ്ട് അടുക്കളയുടെ വടക്കോകിഴക്കോ കൂടുതല്‍ ജനലുകള്‍ ഉണ്ടാകുന്നത് നല്ലതാണ്.

house kitchen Astro kalakaumudi kaumudi plus