രോഗ, ശാപ പരിഹാരം; ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞം

ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തില്‍ 2022 ആഗസ്റ്റ് 17 മുതല്‍ 27 വരെ മഹാരുദ്ര യജ്ഞം

author-image
parvathyanoop
New Update
രോഗ, ശാപ പരിഹാരം; ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞം

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തില്‍ 2022 ആഗസ്റ്റ് 17 മുതല്‍ 27 വരെ മഹാരുദ്ര യജ്ഞം. ക്ഷേത്രത്തിലെ പതിനൊന്നാമത്തെ മഹാരുദ്ര യജ്ഞമാണിത്.യജുര്‍വേദത്തിലെ പരമശ്രേഷ്ഠമായ മന്ത്രമാണ് ശ്രീരുദ്രം. താന്ത്രിക വിധി പൂര്‍വ്വം ഈ മന്ത്രം 11 ആചാര്യന്മാര്‍ അടങ്ങുന്ന സംഘം ഏകാദശ രുദ്ര അനുഷ്ടിച്ചാല്‍ മഹാരുദ്രമാകും. മഹാരുദ്രകാലത്ത് ഓരോ ദിവസവും വിധിപ്രകാരം പൂജിച്ച 11 ജീവകലശങ്ങള്‍ ഭഗവാനെ അഭിഷേകം ചെയ്യുന്നു.

ഓരോ ദിവസവും 11 കലശങ്ങള്‍ വീതം 11 ദിവസം 121 കലശം ഭഗവാനെ അഭിഷേകം ചെയ്യും.മഹാരുദ്ര അഭിഷേകത്തിന് സാക്ഷ്യം വഹിക്കുവാന്‍ ബ്രഹ്‌മാവും മഹാവിഷ്ണുവും 33 കോടി ദേവതകളും സന്നിഹിതരാകും എന്നാണ് വിശ്വാസം മാറാരോഗങ്ങള്‍ക്കും തീരാശാപങ്ങള്‍ക്കും പ്രതിവിധിയേകുവാന്‍ മഹാരുദ്രയജ്ഞം സഹായിക്കും.

ഭാഷ ജാതി വര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഭക്തജനങ്ങള്‍ ഭക്തിയില്‍ ലയിച്ച് ഒന്നായിത്തീരുന്ന അത്യപൂര്‍വ്വമായ മഹാസംരംഭമാണിത്.യജ്ഞ ദ്രവ്യങ്ങളായ നെയ്യ്, തേന്‍, കരിമ്പ,് കരിക്ക്, നല്ലെണ്ണ, നാരങ്ങ, ശര്‍ക്കര, വസ്ത്രം, നാളികേരം തുടങ്ങിയവ ഭക്തര്‍ക്ക് സമര്‍പ്പിക്കാം.  അഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയ പൂജകളും സമര്‍പ്പിക്കാം. അന്നദാന ധനസഹായവും ഭക്തര്‍ക്ക് നല്‍കാം.

sreekandeswaram temple maharudrayanjam