ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഇന്ന് ഏഴരപ്പൊന്നാനദർശനം

ഏറ്റുമാനൂർമഹാദേവക്ഷേത്രത്തിലെ വളരെ പ്രസിദ്ധമായ ഏഴരപ്പൊന്നാനദർശനം ഇന്നാണ് വർഷം തോറും ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാംനാളായ കുംഭമാസത്തിലെ രോഹിണിനാളിലാണ് വളരെയേറെ പുകൾപെറ്റ ഏഴരപ്പൊന്നാന ദർശനം. ദക്ഷിണഭാരതത്തിലെ ഏറ്റവും പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രം പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണെന്നും കരുതിപ്പോരുന്നു. പടിഞ്ഞാറോട്ടാണ് ദർശനം ഭഗവാൻ ഇവിടെ മൂന്നു ഭാവങ്ങളിൽ ഭക്തർക്ക് ദർശനം നൽകുന്നു രാവിലെ ശിവശക്തിസ്വരൂപമായ അർദ്ധനാരീശ്വരനായും ഉച്ചയ്ക്ക് അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിനു പാശുപതാസ്ത്രം നൽകിയ കിരാതമൂർത്തിയായും വൈകിട്ടു പ്രപഞ്ചത്തെ മുച്ചൂടും ഇല്ലാതാക്കുന്ന സംഹാരരുദ്രനായും ഭക്തർക്ക് ദർശനം നൽകുന്നു.

author-image
Sooraj Surendran
New Update
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഇന്ന് ഏഴരപ്പൊന്നാനദർശനം

ഏറ്റുമാനൂർമഹാദേവക്ഷേത്രത്തിലെ വളരെ പ്രസിദ്ധമായ ഏഴരപ്പൊന്നാനദർശനം ഇന്നാണ് വർഷം തോറും ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാംനാളായ കുംഭമാസത്തിലെ രോഹിണിനാളിലാണ് വളരെയേറെ പുകൾപെറ്റ ഏഴരപ്പൊന്നാന ദർശനം. 

ദക്ഷിണഭാരതത്തിലെ ഏറ്റവും പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രം പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണെന്നും കരുതിപ്പോരുന്നു.

പടിഞ്ഞാറോട്ടാണ് ദർശനം ഭഗവാൻ ഇവിടെ മൂന്നു ഭാവങ്ങളിൽ ഭക്തർക്ക് ദർശനം നൽകുന്നു രാവിലെ ശിവശക്തിസ്വരൂപമായ അർദ്ധനാരീശ്വരനായും ഉച്ചയ്ക്ക് അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിനു പാശുപതാസ്ത്രം നൽകിയ കിരാതമൂർത്തിയായും വൈകിട്ടു പ്രപഞ്ചത്തെ മുച്ചൂടും ഇല്ലാതാക്കുന്ന സംഹാരരുദ്രനായും ഭക്തർക്ക് ദർശനം നൽകുന്നു.

ധാരയാണ് പ്രധാന വഴിപാട് ഉഗ്രമൂർത്തിയായ ഭഗവാന്റെ കോപം തണുപ്പിക്കുന്നതിനാണ്‌ ധാര എന്ന് വിശ്വസിക്കപ്പെടുന്നു ഏഴരപ്പൊന്നാന ദർശനം നൽകുവാനായി ഏറ്റുമാനൂരപ്പൻ ഇന്ന് ക്ഷേത്രമതിൽക്കകത്തെ പടിഞ്ഞാറേ മൂലയിലുള്ള ആസ്ഥാനമണ്ഡപത്തിൽ എഴുന്നെള്ളിയിരിക്കും ഏഴ് വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിൽ ഉള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്.

പ്ലാവിൻതടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണ്ണപ്പാളികൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു വലിയ ആനകൾക്ക് രണ്ടടി വീതവും ചെറിയ ആനക്ക് ഒരടിയുമാണ്‌ ഉയരം എല്ലാ വർഷവും ഏഴരപ്പൊന്നാനദർശനത്തിനായി ഭക്തലക്ഷങ്ങളുടെ പ്രവാഹമാണ്.

‌ അത്രയ്ക്ക് പുണ്യദായകവും അനുഗ്രഹപ്രദവുമാണ്‌ ഏഴരപ്പൊന്നാന ദർശനം ഭഗവാനെ കൈലാസവാസ ഉമാമഹേശ്വര മുപ്പത്തി മുക്കോടി ദേവർക്കും പൂജ്യനായ ശ്രീമഹാദേവ എന്റെ ഏറ്റുമാനൂർ തേവരേ അവിടുത്തെ അനുഗ്രഹവർഷം അടിയങ്ങളിൽ സദാ ചൊരിയേണമേ ഒരാപത്തും കൂടാതെ കാത്തുകൊള്ളണമേ എല്ലാവർക്കും നല്ലത് വരുത്തേണമേ ഈ കൊടിയ മഹാമാരിയിൽ നിന്നും അടിയങ്ങളെ കര കയറ്റേണമേ ലോകാഃ സമസ്ത സുഖിനോ ഭവന്തു എല്ലാവർക്കും സുപ്രഭാതം ശുഭദിനം നേരുന്നു. 

Astro