ഓരോ ഏകാദശയിയ്ക്കും വ്യത്യസ്ത ഫലങ്ങൾ

By Web Desk.02 10 2020

imran-azhar

 

 

ഓരോ ഏകാദശയിയ്ക്കും വ്യത്യസ്ത ഫലങ്ങളാണ് ഉള്ളത്. ഇന്ന് പത്മിനി അഥവാ കമല ഏകാദശി. പുരുഷോത്തം ഏകാദശി എന്നും ഇതിനെ പറയാറുണ്ട്. ഏകാദശി വ്രതമെടുത്താൽ ചെയ്ത പാപങ്ങളിൽ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ഒരു വർഷത്തിൽ സാധാരണയായി 24 ഏകാദശികളാണ് ഉള്ളത്. ചില സമയത്ത് 26 എണ്ണം വരാറുണ്ട്. ഓരോ ഏകാദശയിയ്ക്കും വ്യത്യസ്ത ഫലങ്ങളാണ് ഉള്ളത്. ഇന്നാണ് പത്മിനി അഥവാ കമല ഏകാദശി. ഏകാദശി ദിവസം അരികൊണ്ടുണ്ടാക്കിയ ഒന്നും കഴിക്കരുത്. പകലുറക്കം പാടില്ല. ദശമി ദിവസം അതായത് ഏകാദശിയുടെ തലേന്ന് കുളിച്ച് ഒരു നേരം ആഹാരം കഴിക്കണം. പൂർണ്ണ ഉപവാസം സാധിക്കാത്തവർക്ക് പാലും പഴങ്ങളും കഴിക്കാം. ഏകാദശി കഴിഞ്ഞ് പിറ്റേന്ന് ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതിന് ശേഷം വേണം ആഹാരം കഴിക്കാൻ. വ്രതം രവിലെതന്നെ അവസാനിപ്പിക്കണം. രാവിലെ കഴിഞ്ഞില്ലാ, എങ്കിൽ ഉച്ചയ്ക്ക് ശേഷം മാത്രമേ വ്രതം അവസാനിപ്പിക്കാവൂ. അതായത് ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുതെന്ന് സാരം.

 

OTHER SECTIONS