ഒന്നാം തീയതി ഫലവും യാഥാര്‍ത്ഥ്യവും

By subbammal.15 Mar, 2017

imran-azhar

ഇന്ന് മീനം ഒന്ന്. അല്പസ്വല്പം വിശ്വാസികളായ ഹൈന്ദവര്‍ അതിരാവിലെ എഴുന്നേറ്റ് സ്നാനാദികള്‍ കഴിച്ച് അന്പലദര്‍ശനം നടത്തും. പൊതുവരെ ആരോടും ദേഷ്യപ്പെടാതിരിക്കാനും കാശ് അധികം ചെലവാക്കാതിരിക്കാനും ശ്രദ്ധിക്കും. കാരണം, ഒന്നാം തീയതി നന്നായാല്‍ ഈ മാസം മുഴുവന്‍ നന്നാകുമെന്ന വിശ്വാസമാണ്. ഒന്നാം തീയതി കരഞ്ഞാല്‍ എന്നും ദുഃഖമായിരിക്കുമെന്നും ആര്‍ക്കെങ്കിലും കാശ് കടംകൊടുത്താല്‍ ആ മാസം മുഴുവന്‍ കൈയില്‍ നിന്ന് കാശ് ചെലവാകുമെന്നും വിശ്വസിക്കുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ചും ചിങ്ങം ഒന്ന്, വൃശ്ചികം ഒന്ന്, മേടം ഒന്ന്, വിഷു തുടങ്ങിയ ദിനങ്ങള്‍. എന്നാല്‍ ഇതിലെന്തെങ്കിലും സത്യമുണ്ടോ?

 

സത്യമിതാണ്. ഒന്നാം തീയതി മാത്രമല്ല, എല്ലാ ദിവസവും ചിരിച്ചുകൊണ്ട് എഴുന്നേല്‍ക്കുന്നതും രാവിലെ തന്നെ ശരീരശുദ്ധി വരുത്തി പ്രപഞ്ചശക്തിയെ (ഇഷ്ടദൈവത്തിന്‍റെ രൂപത്തില്‍) ധ്യാനിക്കുന്നതും നന്നാണ്.ദേവാലയദര്‍ശനം മനഃശുദ്ധിയേകും. ധനം വിനിമയം ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധിക്കുന്നത് നന്നാണ്. അത് ഒന്നാം തീയതി മാത്രം ചെയ്തിട്ട് കാര്യമില്ല. പിന്നെ, ഒന്നാം തീയതിയാണെന്ന് കരുതി
അത്യാവശ്യകാര്യങ്ങള്‍ കാശ് ചെലവാക്കാതിരുന്നത് കൊണ്ട് പ്രയാസമേയുണ്ടാകു. അത്യാവശ്യക്കാരന് കാശ് വേണ്ടപ്പോഴാണ് നല്‍കേണ്ടത്. ആശുപത്രിക്കാര്യത്തിനോ,വിശന്ന് തളര്‍ന്ന് വരുന്നവനോസഹായം ചെയ്യാതെ മാറ്റിവച്ച കാശുകൊണ്ട് ഗുണമുണ്ടാകില്ല. അപ്പോള്‍, ഒന്നാം തീയതി നമ്മുടെ ശീലമാണ് ...ചില കാര്യങ്ങള്‍ ഒന്നാം തീയതി തുടങ്ങാമെന്ന് നാം മനസ്സില്‍ കരുതുന്നു.
അല്ലാതെ അതിനൊരു ദിവ്യത്വവുമില്ല.  

OTHER SECTIONS