വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

By uthara.18 04 2019

imran-azhar

 

ശുക്രന്റെ അധിദേവത മഹാലക്ഷ്മിയായതിനാൽ ശുക്ര പ്രീതിക്ക് വെളളിയാഴ്ച വ്രതമാണ് എടുക്കേണ്ടത് . മഹാലക്ഷ്മീ ക്ഷേത്രത്തിലോ അന്ന‌പൂര്‍ണേശ്വരി ക്ഷേത്രത്തിലോ വ്രതമെടുക്കുന്ന ദിവസം ദർശനം നടത്തേണ്ടതാണ് . കൂടാതെ യക്ഷിയേയും ഭജിക്കാവുന്നതാണ് .പരമാവധി മയത്തില്‍ വാക്കും പ്രവൃത്തിയും ആവുന്നതാണ് നല്ലത് .

 

ഈ ദശാകാലത്തില്‍ കലാഭിരുചിയുളളവര്‍ ലഭിക്കുന്ന അവസരങ്ങള്‍ നഷ്‌ടപ്പെടുത്തിക്കളയരുത് . അതോടൊപ്പം ശുക്രപ്രീതികരമാണ്  സംഗീതം കേള്‍ക്കുന്നത്. വെളുത്ത പൂക്കള്‍ ശുക്രപ്രീതിക്ക് വേണ്ടി ധരിക്കുന്നതോടൊപ്പം വ്യത്യസ്ത നിറങ്ങളിൽ ഉള്ള വസ്ത്രങ്ങളും ധരിക്കാവുന്നതാണ് . എന്നാൽ  കടും  നിറങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട് . നേര്‍ത്ത മഴവില്‍ നിറങ്ങളും വെളുപ്പും വ്രതമെടുക്കുന്ന ദിവസം ഉപയോഗിക്കാം.

OTHER SECTIONS