നവധാന്യങ്ങള്‍കൊണ്ടുള്ള ഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍

By Avani Chandra.07 04 2022

imran-azhar

 

വിഘ്നങ്ങള്‍ ഒഴിഞ്ഞ് കാര്യങ്ങള്‍ മംഗളമാകുന്നതിനായി വിഘ്നേശ്വരനായ ഗണപതി ഭഗവാനെ പ്രസാദിപ്പിക്കേണ്ടതുണ്ട്. എല്ലാ ദേവീ ദേവന്‍മാരുടെയും ഭാവങ്ങള്‍ അടങ്ങിയിരിക്കുന്ന മൂര്‍ത്തിയാണ് ഗണപതി. ഭക്തര്‍ക്ക് ഉദ്ദീഷ്ടകാര്യസിദ്ധിയും കീര്‍ത്തിയും പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാനെയാണ് ആദ്യം പ്രാര്‍ഥിക്കേണ്ടത്. പ്രധാനദേവന്‍ ആരായാലും ഗണപതി പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങള്‍ വിരളമാണ്. ശുഭകാര്യങ്ങള്‍ക്കു യോഗ്യമല്ലാത്ത ദിവസങ്ങളില്‍ ഒഴിച്ചുകൂടാനാകില്ലെങ്കില്‍ ഗണപതിയെ വന്ദിച്ചുകൊണ്ട് അക്കാര്യം ചെയ്യാമെന്നാണ് വിശ്വാസം.

 

നവധാന്യങ്ങള്‍കൊണ്ടു നിര്‍മിച്ച ഗണേശഭഗവാന്റെ വിഗ്രഹത്തെ പ്രാര്‍ഥനാപൂര്‍വം വന്ദിച്ചാല്‍ ഗണേശപ്രീതിയും നവഗ്രഹപ്രീതിയും കൈവരുമെന്നാണ് വിശ്വാസം. നവധാന്യങ്ങള്‍ നവഗ്രഹങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. നവധാന്യങ്ങളില്‍ ഗോതമ്പ് സൂര്യനെയും നെല്ല് ചന്ദ്രനെയും തുവര ചൊവ്വയേയും ചെറുപയറ് ബുധനേയും കടല വ്യാഴത്തേയും അമര ശുക്രനേയും എളള് ശനിയേയും ഉഴുന്ന് രാഹുവിനേയും മുതിര കേതുവിനേയും പ്രതിനിധീകരിക്കുന്നു.

 

വീട്ടില്‍ നവധാന്യഗണപതി വിഗ്രഹം വയ്ക്കുന്നുണ്ടെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിട്ടുവേണം വയ്ക്കാന്‍. ശുദ്ധമായ സ്ഥലം വേണം വിഗ്രഹം വയ്ക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. ശുദ്ധവൃത്തിയോടെ പ്രാര്‍ഥനാപൂര്‍വം ദിനവും ഈ രൂപത്തിലുള്ള ഭഗവാനെ വണങ്ങിയാല്‍ സമ്പല്‍സമൃദ്ധമായ ജീവിതം കൈവരുമെന്നാണ് വിശ്വാസം. നവഗ്രഹ സ്തോത്രങ്ങളും ഗണേശമന്ത്രങ്ങളും ഭക്തിപുരസരം ജപിക്കാവുന്നതാണ്.

 

OTHER SECTIONS