ഗണപതി വിഗ്രഹങ്ങൾ വീടുകളിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

By uthara.14 03 2019

imran-azhar

ഐശ്വര്യ ലഭ്യതക്കായി നാം ഏവരും വീടുകളിൽ ഗണപതി വിഗ്രഹങ്ങൾ സൂക്ഷിക്കാറുണ്ട് .എന്നാൽ ഇത് ശ്രദ്ധയോടു കൂടി സൂക്ഷിച്ചില്ലെങ്കിൽ വിപരീതഫലം ഉണ്ടാകും .ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം വീടുകളിൽ സൂക്ഷിക്കുന്ന വേളയിൽ സന്താനങ്ങളുടെ ഉയര്‍ച്ചക്കായി ഭവനത്തില്‍ കിഴക്കോട്ടോ തെക്കോട്ടോ ദര്‍ശനമായി വയ്ക്കണം.

 

അതേ സമയം വെള്ളികൊണ്ടുള്ള ഗണേശ വിഗ്രഹം ഭവനത്തില്‍ സ്ഥാപിക്കുമ്പോൾ പേരും പെരുമയും കൊണ്ടുവരുമെന്നാണ് വിശ്വാസം എന്നാൽ ഇത് തെക്ക്കിഴക്ക്, പടിഞ്ഞാറ് , വടക്ക് പടിഞ്ഞാറ് ദര്‍ശനമായി വേണം വയ്ക്കേണ്ടത് . അതെ സമയം ഐശ്വര്യവും സമൃദ്ധിയും പിച്ചളകൊണ്ടുള്ള ഗണേശ വിഗ്രഹം വീടുകളിൽ സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകും .വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് എന്നീ ദിശകളില്‍ പിച്ചളകൊണ്ടുള്ള ഗണേശ വിഗ്രഹം സ്ഥാപിച്ചാൽ വിപരീത ഫലം ആണ് ഉണ്ടാകുന്നത് .

OTHER SECTIONS