ജന്മനാ കൂടെ കൂടിയ മരണത്തെക്കുറിച്ച് ഗരുഡ പുരാണത്തിലുള്ള ചില വിവരണങ്ങൾ വായിച്ചാലോ...??

ഹൈന്ദവ വിശ്വാസ പ്രകാരം കര്‍മ്മവും ധര്‍മ്മവും വളരെ പ്രധാന്യമേറിയതാണ്. മുൻ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലമാണ് നാം ഈ ജന്മത്തിൽ അനുഭവിക്കുന്നത്. ഈ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലം നമ്മുടെ അടുത്ത ജന്മം അനുഭവിക്കുന്നു എന്നാണ് വിശ്വാസം.

author-image
online desk
New Update
ജന്മനാ കൂടെ കൂടിയ മരണത്തെക്കുറിച്ച് ഗരുഡ പുരാണത്തിലുള്ള ചില വിവരണങ്ങൾ വായിച്ചാലോ...??

ഹൈന്ദവ വിശ്വാസ പ്രകാരം കര്‍മ്മവും ധര്‍മ്മവും വളരെ പ്രധാന്യമേറിയതാണ്. മുൻ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലമാണ് നാം ഈ ജന്മത്തിൽ അനുഭവിക്കുന്നത്. ഈ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലം നമ്മുടെ അടുത്ത ജന്മം അനുഭവിക്കുന്നു എന്നാണ് വിശ്വാസം.

മരണം എന്ന സത്യത്തെ ആര്‍ക്കും നിഷേധിക്കാൻ സാധിക്കില്ല. സ്വർഗം, നരകം എന്ന രണ്ട് ലോകങ്ങൾ ഉള്ളതായി വിശ്വസിക്കുന്നവരുണ്ട്. നല്ല പ്രവര്‍ത്തികള്‍ ചെയ്തവര്‍ സ്വര്‍ഗത്തിലേക്കും മോശം പ്രവര്‍ത്തികള്‍ ചെയ്തവര്‍ നരഗത്തിലേക്കും പോകുമെന്നാണ് പുരാണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത് മുൻനിര്‍ത്തിയാണ് കര്‍മ്മഫലം നാം അനുഭവിക്കുമെന്ന് പറയുന്നത്. എന്നാൽ എങ്ങനെയാണ് യമലോകത്തിലേക്ക് നമ്മുടെ ആത്മാവ് എത്തുന്നത്?. എങ്ങനെയാണ് നാം മരിക്കുന്നത്, എന്താണ് മരണവിളി തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ ഗരുഡപുരാണത്തിൽ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

മരണ സംഭവിക്കുന്ന നിമിഷത്തെ കുറിച്ച് ഗരുഡപുരാണം പറയുന്നത് ഇങ്ങനെ; മരണത്തിലേക്ക് കടക്കുന്ന അവസാന നിമിഷങ്ങളിൽ സമീപത്ത് നിൽക്കുന്നവരോട് ഒരു വാക്ക് പറയണം എന്ന് നാം ആഗ്രഹിക്കുമെങ്കിലും സാധിക്കില്ല. ഉടൻ തന്നെ ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതിലൂടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് നാശം സംഭവിക്കും. ഇങ്ങനെ ചലനശക്തി നഷ്ടപ്പെടും. ഇതേത്തുടര്‍ന്ന് ഉമിനീര്‍ തുള്ളിയായി കവിളിലൂടെ ഒഴുകും ഇങ്ങനെയാണ് മരണത്തിൻ്റെ ആദ്യ നിമിഷങ്ങൾ. മരണത്തിലേക്കുള്ള നിമിഷങ്ങൾ പാപം ചെയ്തവര്‍ക്ക് നേര്‍വിപരീതമാകുമെന്നും ഗരുഡപുരാണം ചൂണ്ടിക്കാട്ടുന്നു.

രണ്ടാം ഘട്ടത്തിലാണ് രൂപമില്ലാത്ത യമദൂതന്മാര്‍ എത്തുന്നത്. ഇവരെ മരണശയ്യയിലുള്ള വ്യക്തിക്ക് കാണാൻ സാധിക്കും. ഇദ്ദേഹത്തിൻ്റെ ഭാവവ്യത്യാസങ്ങളിലൂടെ യമദൂതന്മാരുടെ സാന്നിധ്യം സമീപം നിൽക്കുന്നവര്‍ക്ക് തിരിച്ചറിയാനാകുമെന്നും പുരാണത്തിൽ പറയുന്നു.

ആത്മാവിനെ യമലോകത്തേക്ക് കൂട്ടുകകൊണ്ട് പോകുക എന്നതാണ് യമദൂതന്മാരുടെ ആഗമന ഉദ്ദേശം. ഈ സമയം ആത്മാവ് വളരെ ഉച്ചത്തിൽ കരയുമെങ്കിലും യമദൂതന്മാര്‍ ദയ കാണിക്കില്ലെന്ന് ഗരുഡപുരാണം വിവരിക്കുന്നു. യമലോകത്തേക്കുള്ള യാത്രയിലാണ് ജന്മത്തിലെ നല്ലതും മോശവുമായ പ്രവര്‍ത്തികള്‍ ഓര്‍മ്മിക്കുന്നത്. ഈ യാത്രയിൽ യമദൂതന്മാരിൽ നിന്ന് മര്‍ദ്ദനം നേരിടേണ്ടിവരുമെന്നും പുരാണത്തിൽ പറയുന്നു.

നിലത്ത് സ്പര്‍ശിക്കാൻ സാധിക്കാതെ ജ്വലിച്ചുനിൽക്കുന്ന രൂപം എന്നാണ് ആത്മാവിനെ കുറിച്ച് ഗരുഡപുരാണം വിവരിക്കുന്നത്. ആദ്യം ആത്മാവ് യമലോകത്തിലെ തൻ്റെ സ്ഥാനത്തേക്കാണ് എത്തുന്നത്. ഇതിന് ശേഷമായിരിക്കും യമരാജാവുമായി കണ്ടുമുട്ടുന്നത്. ഈ കുടിക്കാഴ്ചയിലാണ് ബന്ധുക്കളുടെ അടുത്തേക്ക് പോകാനുള്ള അനുമതി ലഭിക്കുന്നത്. തൻ്റെ ശരീരത്തിലേക്കു തിരികെ പോകണമെന്ന് ആത്മാവ് അപേക്ഷിക്കുമെങ്കിലും ഇതിന് യമദൂതന്മാര്‍ അനുമതി നൽകില്ലെന്നും പുരാണത്തിൽ പറയുന്നു.

മഹാവിഷ്ണു ഗരുഡന്ഉപദേശിച്ചുകൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമാണ് ഗരുഡപുരാണം. പൂർവ്വഭാഗത്തിൽ വ്യാകരണം, വൈദ്യം, ജ്യോതിശാസ്ത്രംതുടങ്ങിയ ശാസ്ത്രങ്ങളുംരത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. അത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാർദ്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഗരുഡന്റെ ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്.

ജനിച്ചാൽ ഒരു ദിവസം മരിക്കും. ഏതൊരാളും മരണത്തെ അംഗീകരിച്ച് കൊണ്ട് തന്നെയാണ് ജീവിക്കുന്നതും. എന്നാല്‍ മരണഭയം ഏതൊരു മനുഷ്യനേയും പെട്ടെന്ന് തന്നെ കീഴ്‌പ്പെടുത്തും. എങ്ങനെ എപ്പോള്‍ മരിയ്ക്കുമെന്ന് ആര്‍ക്കും പറയാനോ പ്രവചിക്കാനോ കഴിയില്ല. എത്ര വലിയ ദിവ്യനാണെങ്കിലും മരണവും മരണഭയവും എല്ലാവര്‍ക്കും ഒരേ അനുഭവം തന്നെയാണ് ഉണ്ടാക്കുന്നത്.ഭൂമിയിൽ നമ്മൾ ചെയ്യുന്ന പ്രവർത്തങ്ങൾക്ക് മറ്റൊരു ലോകത്തു ശിക്ഷ ഉണ്ടെന്ന് തന്നെയാണ് ഗരുഡ പുരാണം പറയുന്നത്.വൈഷ്ണവർ അത് വിശ്വസിച്ചു ആചരിക്കുകയും ചെയ്യുന്നു.

അങ്ങിനെ ജനിച്ചും, മരിച്ചും പല ആവര്‍ത്തി കഴിയുമ്പോള്‍ സല്‍ക്കര്‍മ്മം ചെയ്തു ചെയ്തു പരിശുദ്ധം ആയ ആത്മ്മാക്കള്‍ സ്വര്‍ഗത്തില്‍ എത്തുന്നു. ആ കര്‍മ്മഫലം തീരുന്നതു വരെ അവിടെ കഴിയുന്നു. വീണ്ടും ജനിക്കുന്നു. ഈ ആവര്‍ത്തന ചക്രത്തില്‍ നിന്നും ആര്‍ക്കും രക്ഷയില്ല. ദേവന്മാര്‍ക്കും, അസുരന്മാര്‍ക്കും, മനുഷ്യര്‍ക്കും, ഭഗവാന്മാര്‍ക്കും

വളരെ പ്രധാനപ്പെട്ട ഒരു കര്‍മ്മം ആണ്സഞ്ചയനം.3,5, 7 എന്നിങ്ങനെ ഒറ്റ ദിനങ്ങളില്‍ ആണ് ഇത് ചെയ്യേണ്ടത്. മരണക്രിയകളില്‍ മുഹൂര്‍ത്തവും , നാളും മറ്റും നോക്കി ചെയ്യുന്ന ( ജോല്‍സ്യരുടെ സഹായത്തോടെ) ഏക ക്രിയ ഇതുമാത്രം ആണ്. സഞ്ജയനത്തോടെ പ്രേത ആത്മാവിനു ഭൂമിയോടുള്ള ബന്ധം മുറിഞ്ഞു എന്നാണ് വിശ്വാസം. അസ്ഥി സമുദ്രത്തിലോ, അല്ലെങ്കില്‍ നദിയിലോ നിക്ഷേപിക്കാം.

കുറിച്ചു തന്ന സമയത്ത് തന്നെ വീട്ടിൽ ഒരുക്കിയ ചിതയിൽ പാലും കരിക്കും വെള്ളവും തളിച്ച് ചാരവും അസ്ഥിയും എടുത്തു മാറ്റി.അസ്ഥി കുടത്തിൽ ആക്കി മരച്ചുവട്ടിൽ കുഴിച്ചിട്ടു..ചാരമെടുത്ത് പഞ്ചഭൂതങ്ളിൽ ലയിപ്പിക്കാൻ തയ്യാറാക്കി...

ഇത്രയും നാൾ ഉണ്ടും ഉറങ്ങിയും നമ്മളോടൊപ്പം ഉണ്ടായിരുന്ന ഒരാത്മാവ് ഇന്ന് മുതൽ നമ്മോടൊപ്പം ഇല്ല. ആ സത്യം മനസ്സിലാക്കുന്നതിന് ഒപ്പം മോക്ഷ പ്രാപ്തിക്കുള്ള തയ്യാറെടുപ്പുകളും ആവശ്യമാണ്.മരിച്ചുപോയവരോട് അതാണ് നമുക്ക് ചെയ്യേണ്ടതയുള്ളത്.അതിനായി മനസ്സും ശരീരവും പ്രാര്ഥനപൂർവ്വം ഒരുക്കുക.

Astro