ദിവസവും ഗായത്രിമന്ത്രം ജപിച്ചാല്‍

പദാനുപദ വിവര്‍ത്തനം: ഭൂഃ ഭൂമി, ഭുവസ് അന്തരീക്ഷം, സ്വര്‍ സ്വര്‍ഗം. തത് ആ, സവിതുര്‍ സവിതാവിന്റെ സൂര്യന്റെ, വരേണ്യം ശ്രേഷ്ഠമായ. ഭര്‍ഗസ് ഊര്‍ജപ്രവാഹം പ്രകാശം, ദേവസ്യ ദൈവികമായ, ധീമഹി ഞങ്ങള്‍ ധ്യാനിക്കുന്നു. യഃ യാതൊന്ന് നഃ ഞങ്ങളുടെ നമ്മളുടെ ധിയഃ ബുദ്ധികളെ പ്രചോദയാത് പ്രചോദിപ്പിക്കട്ടെ. സാരം: സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയുടെ സാരം.

author-image
online desk
New Update
ദിവസവും ഗായത്രിമന്ത്രം ജപിച്ചാല്‍

പദാനുപദ വിവര്‍ത്തനം: ഭൂഃ ഭൂമി, ഭുവസ് അന്തരീക്ഷം, സ്വര്‍ സ്വര്‍ഗം. തത് ആ, സവിതുര്‍ സവിതാവിന്റെ സൂര്യന്റെ, വരേണ്യം ശ്രേഷ്ഠമായ. ഭര്‍ഗസ് ഊര്‍ജപ്രവാഹം പ്രകാശം, ദേവസ്യ ദൈവികമായ, ധീമഹി ഞങ്ങള്‍ ധ്യാനിക്കുന്നു. യഃ യാതൊന്ന് നഃ ഞങ്ങളുടെ നമ്മളുടെ ധിയഃ ബുദ്ധികളെ പ്രചോദയാത് പ്രചോദിപ്പിക്കട്ടെ. സാരം: സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയുടെ സാരം.

"ഓം ഭൂര്‍ഭുവ: സ്വ:

തത് സവിതുര്‍വരേണ്യം

ഭര്‍ഗോ ദേവസ്യ ധീമഹി

ധിയോ യോ ന: പ്രചോദയാത്"

ഗായത്രിയുടെ ശബ്ദാര്‍ഥം: ‘ഗായന്തം ത്രായതേ ഇതി ഗായത്രി’-‘ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്’.

ഗായത്രി അഥവാ സാവിത്രി

ഹൈന്ദവമന്ത്രങ്ങളില്‍ സര്‍വശ്രേഷ്ഠമായി പരിഗണിക്കുന്ന ഒരു വൈദികമന്ത്രമാണ് ഗായത്രീമന്ത്രം. ഏതു കുലത്തില്‍(ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശ്രൂദന്‍) ജനിച്ചവനുമാകട്ടെ, കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഗായത്രി ജപിക്കാന്‍ അവകാശമുണ്ട്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ ഏത് ആശ്രമങ്ങള്‍ അനുഷ്ഠിക്കുന്നവരും ഗായത്രി മന്ത്രം ജപിക്കാം.

ഈ മഹാമന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഗായത്രി മന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്. ഗായത്രീ ഛന്ദസ്സില്‍ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സൂര്യദേവനോടുള്ള അഭ്യര്‍ഥനയായതിനാല്‍ ഇതിന് സാവിത്രി എന്നും വിളിപ്പേരുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്നു വേണം ഈ മന്ത്രം ജപിക്കാന്‍. സ്‌നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്തശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം.

അഷ്ടസിദ്ധികള്‍

ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികളും നേടിത്തരുമെന്നാണ് വിശ്വാസം. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം എന്നിവയാണ് അഷ്ടസിദ്ധികള്‍. അണിമ-ആഗ്രഹം പോലെ ചെറുതാകാനുള്ള കഴിവ്. മഹിമ-ഇഷ്ടാനുസരണം വലുതാവാനുള്ള കഴിവ്. ലഘിമ-ഭാരമില്ലാത്തവനായി മാറാനുള്ള കഴിവ്. ഗരിമ-ഏറെ ഭാരമുള്ളവനായി മാറാനുള്ള കഴിവ്. ഈശിത്വം-ആരേയും തന്റെ ഇഷ്ടത്തിനനുസരിച്ചു കൊണ്ടുവരാനുള്ള പ്രത്യേക കഴിവ്. വശിത്വം-എല്ലാവരേയും വശീകരിക്കാനുള്ള കഴിവ്. പ്രാപ്തി-മറ്റുള്ളവര്‍ക്ക് സ്പര്‍ശിക്കാന്‍ കഴിയാത്ത വസ്തുക്കളെ സ്പര്‍ശിക്കാന്‍ ഉള്ള കഴിവ്. പ്രകാശ്യം-ഭൂമിയുടെ ഉള്ളിലേക്ക് അന്തര്‍ന്താനം ചെയ്യാനും ആഗ്രഹിക്കുമ്പോള്‍ പുറത്തേക്കുവരാനും ഉള്ള കഴിവ്.

ഗായത്രീ ജപഫലം

ഗായത്രി ജപിക്കുന്ന എണ്ണത്തിനനുസരിച്ച് ഓരോരോ ഫലങ്ങള്‍ ലഭിക്കുന്നെന്നാണ് വിശ്വാസം. നിഷ്‌കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നല്‍കുന്നു. 1008 ചുവന്ന മലര്‍കളാല്‍ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി കൈവരും. നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും. അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം. ആറുവര്‍ഷം ജപിച്ചാല്‍ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാം.

Astro