/kalakaumudi/media/post_banners/635ec11b3198ee9fb8c75e0027894789526f90cba51a9aff6290b70a0428a5ab.jpg)
ഗായത്രി എന്ന് പറയുന്നത് മന്ത്രങ്ങളുടെ മാതാവാണ്. ഗായത്രിയെക്കാൾ മികച്ചൊരു മന്ത്രം മറ്റെങ്ങും ഇല്ല. ആയതിനാൽ ഇത് സൂര്യദേവനോട് ഉള്ള പ്രാർത്ഥനയായി കണക്കാക്കാറുണ്ട്. സൂര്യ ദേവന് ഏറെ പ്രാധാന്യമുള്ള ദിനം ആണ് ഞായറാഴ്ച. സൂര്യ പ്രീതിക്കായി ഞായറാഴ്ച്ച ദിനങ്ങളിൽ 108 തവണ ചിട്ടയോടെ ഗായത്രി മന്ത്രം ജപിക്കുന്നത് മൂന്നിരട്ടി ഫലം ലഭിക്കുകയും ചെയ്യുന്നു. ഗായത്രിമന്ത്രം ഉരുവിടുന്നതിലൂടെ ബുദ്ധിശക‌്തി വികാസത്തിനും തടസ്സങ്ങൾ നീങ്ങുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും കാരണമാകുന്നു. കുറഞ്ഞത് 10 തവണയെങ്കിലും നിത്യേന ഗായത്രിമാത്രം ജപിക്കേണ്ടതാണ്. ഞായറാഴ്ച ബ്രാഹ്മമുഹൂർത്തത്തിൽ ദേഹശുദ്ധി വരുത്തികൊണ്ടുവേണം മന്ത്രം ജപിക്കാൻ .