സന്മാര്‍ഗത്തിന് ഗായത്രി മന്ത്രജപം

ഗായത്രി ജപവും സാധനയും ചെയ്താല്‍ ആത്മ സാക്ഷാത്ക്കാരം നേടാം. നിരന്തരമായ ഗായത്രി മന്ത്രജപം സന്മാര്‍ഗത്തിലേക്ക് നയിക്കും.

author-image
Web Desk
New Update
സന്മാര്‍ഗത്തിന് ഗായത്രി മന്ത്രജപം

ഗായത്രി ജപവും സാധനയും ചെയ്താല്‍ ആത്മ സാക്ഷാത്ക്കാരം നേടാം. നിരന്തരമായ ഗായത്രി മന്ത്രജപം സന്മാര്‍ഗത്തിലേക്ക് നയിക്കും.

മന്ത്രത്തിന്റെ അര്‍ത്ഥം: ആ പ്രണവ സ്വരൂപവും, ദുഃഖനാശകവും, സുഖസ്വരൂപവും ശ്രേഷ്ഠവും, തേജസ്സുറ്റതും, പാപനാശകവും, ദേവസ്വരൂപവും ആയ പരമാത്മാവിനെ നമ്മള്‍ക്ക് അന്തരാത്മാവില്‍ പ്രതിഷ്ഠിക്കാം. ആ പരമാത്മാവ് നമ്മുടെ ബുദ്ധിക്ക് സന്മാര്‍ഗ്ഗത്തില്‍ പ്രേരണ നല്‍കട്ടെ.

മന്ത്രം: ഓംഭൂര്‍ഭുവഃ സ്വഃ

തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോ

ദേവസ്യ ധീമഹി

ധീയോ യോനഃ പ്രചോദയാത്.

ഗായത്രിമന്ത്രത്തിലെ 24 അക്ഷരങ്ങളും 24 ശക്തികളെ പ്രദാനം ചെയ്യുന്നു. മന്ത്രം രാവിലെ ജപിക്കുന്നതാണ് ഉത്തമം. 7 മണിക്ക് മുമ്പ് ജപിച്ചു തീര്‍ക്കണം. രാത്രിയില്‍ ഗായത്രിജപം പാടില്ല. വൈകുന്നേരവും ജപിക്കാം.

കുറഞ്ഞത് ഒരുമാല (108) എങ്കിലും ഒരു പ്രാവശ്യം ജപിക്കണം. കൂടാതെ 11 ദിവസം, 21 ദിവസം, 41 ദിവസം ഇങ്ങനെ സാധന ചെയ്യാം.

ഈ സമയങ്ങളില്‍ 1008, 10008 ഇങ്ങനെ സംഖ്യകള്‍ ജപിക്കാം. മന്ത്രജപത്തിന് മുമ്പും ഋഷി, ഛന്ദസ് ഇവ ജപിക്കണം.

വിശ്വാമിത്ര ഋഷി

ഗായത്രി ഛന്ദഃ

സവിതേ ദേവത- ഇപ്രകാരം ജപിച്ചതിനുശേഷം മന്ത്രജപം തുടങ്ങാം.

 

Astro gayathri mantra