ഗായത്രി മന്ത്രം ഹൃദിസ്ഥമാക്കാൻ ഇതിലും നല്ലൊരു ദിവസമില്ല...

By Online Desk.31 05 2020

imran-azhar

 

 

ഇന്ന് രവി വാരം , 24 അക്ഷരങ്ങളുള്ള അക്ഷയ മന്ത്രമായ ഗായത്രി മന്ത്രം ഹൃദിസ്ഥമാക്കാൻ ഇതിലും നല്ലൊരു ദിവസമില്ല. പഠിക്കൂ അർത്ഥമറിഞ്ഞ് ധ്യാനിക്കൂ. അനുഭവം ശുഭാഭിവൃദ്ധിയിലൂടെ തിരിച്ചറിയൂ.....

 

"ഓം ഭുര്‍ ഭുവ: സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ ന: പ്രചോദയാത്"

 

ഇതാണ് ഗായത്രീ മന്ത്രം. പ്രണവ മന്ത്രമായ ഓങ്കാരം കൊണ്ട് നമസ്‌കരിച്ച്, ഭൂമി, പിതൃലോകം, സ്വര്‍ഗ്ഗം എന്നിവയെ പ്രകാശിപ്പിക്കുന്ന സൂര്യ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. ആ തേജസ്സ് ഞങ്ങളുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ എന്നാണ് ഗായത്രീ മന്ത്രം അര്‍ത്ഥമാക്കുന്നത്. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം. ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്. ഋഗ്വേദത്തിലെ ഗായത്രീ മന്ത്രജപത്തോടെയാണ് ബ്രാഹ്മണര്‍ക്ക് ദ്വിജത്വം ലഭിക്കുന്നത് എന്നാണ് വിശ്വാസം. ഹിന്ദുക്കള്‍ സന്ധ്യാ സമയത്ത് ഗായത്രീ മന്ത്രം ജപിക്കുന്നത് ഉത്തമമെന്ന് കരുതുന്നു. പകല്‍ സമയത്ത് ഉണ്ടായിപ്പോയ ദോഷങ്ങള്‍ അകറ്റാന്‍ സന്ധ്യാസമയത്തും തമസ്സിലാണ്ട മനസ്സിനെ പ്രകാശത്തിലേക്ക് നയിക്കാന്‍ പ്രഭാതത്തിലും ഗായത്രീ മന്ത്രം ജപിക്കുന്നു. നൂറ്റിയെട്ട് തവണ വരെ ഗായത്രീ മന്ത്രം ഉരുക്കഴിക്കാവുന്നതാണ്. കുറഞ്ഞത്, പത്തു തവണയെങ്കിലും ഉരുക്കഴിക്കണം. ഈ മന്ത്രത്തിലെ ഭൂ: ശബ്ദം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. ഭൂമി ഇഹലോക സുഖത്തെയും ഭുവര്‍ ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗ ശബ്ദം മോക്ഷ സുഖത്തെയും ദ്യോതിപ്പിക്കുന്നു. ഇഹലോക സുഖവും പരലോക സുഖവും മോക്ഷവും നല്‍കുന്ന സൂര്യതേജസ്സ് പരമാത്മാവ് തന്നെയാണെന്നും ആ പരമാത്മാവിനെ ധ്യാനിച്ചാല്‍ ഈ സുഖങ്ങളെല്ലം ലഭിക്കുമെന്നും ഗായത്രീ മന്ത്രത്തിന് ആന്തരീകാര്‍ത്ഥവും നല്‍കാം.

 

സ്ത്രീകള്‍ക്കും ഗായത്രീ മന്ത്രജപം നടത്താമെന്നാണ് പണ്ഡിതമതം. പ്രഭാത സന്ധ്യയിലും പ്രദോഷ സന്ധ്യയിലും ഗായത്രീ മന്ത്ര ജപം നടത്താം. എന്നാല്‍ രാത്രികാലങ്ങളില്‍ പാടില്ല. നിത്യവും ഗായത്രീ മന്ത്രജപം നടത്തുന്നവര്‍ക്ക് ഗ്രഹദോഷങ്ങളില്‍ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ഗായത്രിയുടെ ശക്‌തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്‌തി തന്നെയാണ്‌. നിങ്ങള്‍ അതുമായി ഒരു ബന്ധം സ്‌ഥാപിക്കുകയാണെങ്കില്‍ അതിന്റെ സൂക്ഷ്‌മ ശക്‌തി നിങ്ങള്‍ക്കു സ്വാധീനമാകും. അപ്പോള്‍ നിങ്ങള്‍ക്ക്‌ ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനാകാന്‍ സാധിക്കും. ശരീരത്തിലെ ചില അവയവങ്ങളില്‍നിന്ന്‌ അനേകം നാഡികള്‍ നാനാഭാഗത്തേക്കും പോകുന്നുണ്ട്‌. ചില നാഡികള്‍ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന്‌ പറയുന്നു. മനുഷ്യശരീരത്തിലെ വിവിധ ശക്‌തികള്‍ വിവിധ ഗ്രന്ഥികളിലായി ശേഖരിച്ചിരിക്കുന്നു. നാം ഗായത്രി മന്ത്രമോ, നാമമോ ജപിക്കുമ്പോള്‍ ഈ ശക്‌തികള്‍ ഉണരും

 

"ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹിധിയോ യോ ന: പ്രചോദയാത്"

 

ഓം

 

ജപിക്കുമ്പോള്‍ ശിരസ്സിന്റെ ഭാഗത്ത്‌ ആറിഞ്ച്‌ ശക്‌തി ഉയരുന്നു.

 

ഭൂ

 

ജപിക്കുമ്പോള്‍ വലതു കണ്ണിന്റെ ഭാഗത്ത്‌ നാലിഞ്ച്‌ ശക്‌തി ഉയരുന്നു.

 

ഭുവ

 

ജപിക്കുമ്പോള്‍ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തി മൂന്നിഞ്ച്‌ ഉയരുന്നു.

 

സ്വ:

 

ജപിക്കുമ്പോള്‍ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച്‌ ഉയരുന്നു.

 

തത്‌

 

ആജ്‌ഞാചക്രത്തില്‍ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയില്‍ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെ ഉയര്‍ത്തുന്നതാണ്‌.

 

 

ഇടതു നയനത്തില്‍ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്‌തി ഉണര്‍ത്തുന്നത്‌.

 

വി

 

വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

തുഃ

 

ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

 

വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

രേ

 

നാസികമൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

ണി

 

മേല്‍ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

യം

 

കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌

 

ഭര്‍

 

കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

ഗോ

 

തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

ദേ

 

ഇടതു നെഞ്ചില്‍ മുകള്‍ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

 

വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

സ്യ

 

ആമാശയത്തിനു മുകളില്‍ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

ധീ

 

കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

 

പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 

ഹി

 

പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോശക്‌തിയെ ഉണര്‍ത്തുന്നത്‌ ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന, പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാൻ സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തിൽ അന്തർലീനമാണ്. സൃഷ്ടിയും സ്ഥിതിയും വിനാശവും ഓം എന്ന ശബ്ദത്തിൽ മേളിക്കുന്നു.

ഓം എന്ന ശബ്ദം വാക്കുകളാൽ ഉച്ചരിക്കപ്പെടേണ്ടതല്ല. എങ്ങും നിറഞ്ഞുനിൽക്കുന്ന നാദമാണു പ്രണവം. സാധകൻ അതിനെ അനുസന്ധാനം ചെയ്യുകയാണു വേണ്ടത്. ഇതാണ് സർ വ ശ്രേഷ്ഠമായ മന്ത്രവും. എല്ലാ മന്ത്രങ്ങളും ഈ പ്രപഞ്ചവും ആവിർഭവിച്ചിട്ടുള്ളതും ഇതിൽ നിന്നു തന്നെയാണു. ഓം എന്ന സ്വരത്തിന്റെ അക്ഷരങ്ങളെ വിഘടിച്ചു വ്യാഖ്യാനിച്ചതുകൊണ്ട് നാദാനുസന്ധ്ധാനം സാദ്ധ്യമല്ല.ഇത് സാദ്ധ്യമാവണമെങ്കിൽ സാധകൻ ഉപാസിക്കേണ്ടതു അജപാഗയത്രി മന്ത്രമാണ്. വേദഗായ്ത്രി ഉപാസിക്കുക വഴി ഈ അനുഭവം ഉണ്ടാകുന്നില്ല. യോഗികൾ ഉപാസിക്കുന്നതു അജപാഗയത്രി ആകുന്നു. ഇങ്ങനെ ഉപാസിച്ചു നാദത്തോടൊപ്പം യോഗികൾ ശരീരം ത്യജിക്കുന്ന ക്രമമാണ് ഗീത യിൽ ഇങ്ങനെ പറഞ്ഞിട്ടുള്ളത്:‌-

സർവദ്വാരാണി സംയമ്യ മനോഹ്രിദി നിരുദ്ധ്യ ചമൂര്ദ്ധ്ന്യാദ്ധായാത്മന പ്രാണമാസ്തിതോ യോഗധാരണാംഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരണ്യ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം

ഭൂ: - ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ:' എന്നു പറയുന്നുവെന്നർഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതിൽ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.

ഭുവ: - ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അർത്ഥമുണ്ട്.

സ്വ: - സുഷ്ഠു അവതി - നല്ലപോലെ പൂർണതയെ പ്രാപിക്കുന്നത് - സ്വർഗം.

മന്ത്രംതിരുത്തുക

തത് - അത് / ആ

സവിതു:- സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അർത്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യൻ സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.

വരേണ്യം - പ്രാർഥിക്കപ്പെടുവാൻ യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അർത്ഥം.

ഭർഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്

ദേവസ്യ - ഷഷ്ഠി വിഭക്തിയായതിനാൽ ദേവന്റെ എന്നർഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അർത്ഥം. അതിനാൽ പ്രകാശസ്വരൂപന്റെ എന്ന അർത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.

ധീമഹി - ഇത് ചിന്താർഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങൾ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അർത്ഥം.

ധിയ: - ഇത് ദ്വിതീയ ബഹുവചനമായാൽ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.

യ: - വൈദികപ്രയോഗമാകയാൽ ഈ സംബന്ധ സർവനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അർത്ഥം പറയാം. ഇവിടെ യ: ഭർഗപദത്തിന്റെ വിശേഷണമാണ്.

ന: - ഇത് ഷഷ്ഠി ബഹുവചനമാകയാൽ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അർത്ഥമുണ്ട്.

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നർഥം. പ്രേരണാർഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസർഗയോഗം കൊണ്ട് പ്രകർഷേണ പ്രേരിപ്പിക്കട്ടെ എന്നർഥം.

OTHER SECTIONS