കൂടൽമാണിക്യം ദേവസ്വത്തിന് അഞ്ചു ലക്ഷം ധനസഹായം നൽകി സംസ്ഥാന സർക്കാർ

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിലെ ജീവനക്കാര്‍ക്ക് ശമ്പളംനൽകുന്നതിനായി സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ അനുവധിച്ചതായി ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ അറിയിച്ചു . വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന ലോക്ക് ഡൗണിന്റെ ഭാഗമായി ക്ഷേത്രവരുമാനം നിലച്ചതോടെ കൂടല്‍മാണിക്യം ദേവസ്വം സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിരുന്നു

author-image
online desk
New Update
കൂടൽമാണിക്യം ദേവസ്വത്തിന് അഞ്ചു ലക്ഷം ധനസഹായം നൽകി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിലെ ജീവനക്കാര്‍ക്ക് ശമ്പളംനൽകുന്നതിനായി സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ അനുവധിച്ചതായി ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ അറിയിച്ചു . വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന ലോക്ക് ഡൗണിന്റെ ഭാഗമായി ക്ഷേത്രവരുമാനം നിലച്ചതോടെ കൂടല്‍മാണിക്യം ദേവസ്വം സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി നേരിടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 10 കോടി രൂപയും മലബാര്‍ ദേവസ്വം ബോര്‍ഡിന് പ്രത്യേക ഫണ്ടില്‍നിന്ന് അഞ്ചു കോടിയും വിനിയോഗിക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

covid lockdown