ഗുരുവായൂരപ്പന്റെ വിവിധ രൂപങ്ങള്‍ ദർശിച്ചാൽ ഉണ്ടാകുന്ന ഫലങ്ങൾ

ഗുരുവായൂര്‍ ക്ഷേത്രം ഭൂലോക വൈകുണ്ഠം എന്നാണ് അറിയപ്പെടുന്നത് . ഗരുവായൂരപ്പന്റെ മാഹാത്മ്യവും ഏറെ പ്രസിദ്ധമാണ് . വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഉണ്ണിക്കണ്ണൻ സ്രഷ്ടാവായും രക്ഷിതാവായും ഭക്തര്‍ക്ക് അഭയവും ആശ്രയവുമാണ് .

author-image
uthara
New Update
ഗുരുവായൂരപ്പന്റെ  വിവിധ രൂപങ്ങള്‍  ദർശിച്ചാൽ ഉണ്ടാകുന്ന ഫലങ്ങൾ

ഗുരുവായൂര്‍ ക്ഷേത്രം ഭൂലോക വൈകുണ്ഠം എന്നാണ് അറിയപ്പെടുന്നത് . ഗരുവായൂരപ്പന്റെ മാഹാത്മ്യവും ഏറെ പ്രസിദ്ധമാണ് . വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഉണ്ണിക്കണ്ണൻ സ്രഷ്ടാവായും രക്ഷിതാവായും ഭക്തര്‍ക്ക് അഭയവും ആശ്രയവുമാണ് . ജന്മാന്തര സുകൃതമായാണ് ഗുരുവായൂരപ്പന്റെ  ദര്‍ശനപുണ്യം കണക്കാകുന്നത് . വിവിധ ഭാവങ്ങളിലായാണ് ഗുരുവായൂർ അമ്പലത്തിൽ നിര്‍മ്മാല്യദര്‍ശനം മുതല്‍ തൃപ്പുക വരെയുള്ള സമയങ്ങളില്‍ ഭഗവാനെ ദർശിക്കാൻ കഴിയുന്നത് . ഓരോ ഭാവത്തിനും ഓരോ  ഫലവും  ഉണ്ട് .

സര്‍വ്വപാപങ്ങളും അകറ്റി നിർത്തുന്നതിന് പരിഹാരമാണ് ഭഗവാന്റെ നിര്‍മ്മാല്യദര്‍ശനത്തിലൂടെ സാധ്യമാകുന്നത് . വാകച്ചാര്‍ത്ത് ദർശിക്കുന്ന വേളയിൽ എല്ലാ വിധ അരിഷ്ടതകളും മാറികിട്ടുന്നതാണ് . എന്നാൽ രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിന് തൈലാഭിഷേക ദര്‍ശനവും ശത്രുക്കളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് പാലഭിഷേകം ദര്‍ശികുന്നതിലൂടെ സാധ്യമാകും .സന്താനങ്ങള്‍ക്കുള്ള ദുരിതം മാറിക്കിട്ടുന്നതിന് ബാലഗോപാലഭാവത്തിലുള്ള ഭഗവാന്റെ രൂപം ദർശിക്കുന്നതിലൂടെ പരിഹാരമാകും .

ശംഖാഭിഷേകം ദര്‍ശികുന്നതിലൂടെ ധനാഭിവൃദ്ധി ഉണ്ടാകുകയും ചെയ്യും . പന്തീരടി പൂജ കണ്ട് തൊഴുന്നത് മനസമാധാനത്തിനും നേത്രരോഗശമനത്തിനും ഉത്തമമായി ആണ് കണക്കാക്കപ്പെടുന്നത് . കേസ്, വഴക്കുകള്‍ എന്നിവയില്‍ വിജയം കാണുന്നതിനായി ശീവേലി ദര്‍ശനത്തിലൂടെ സാധ്യമാകും . ദാരിദ്ര്യശമനം, രോഗശമനം, കീര്‍ത്തി എന്നിവ അത്താഴപൂജ സമയത്ത് ഭഗവാനെ ദര്‍ശിച്ചാല്‍ ഉണ്ടാകുമെന്നും മോക്ഷപ്രാപ്തിക്കായി തൃപ്പുക സമയത്തുള്ള ഭഗവത് ദര്‍ശനം നടത്തുന്നതിലൂടെ സാധ്യമാകും എന്നാണ് വിശ്വാസം .

guruvayoorappan