ഗുരുവായൂര്‍ ക്ഷേത്രത്തിലെ സഹസ്രകലശ ചടങ്ങുകള്‍ ആചാര്യവരണത്തോടെ നാളെ ആരംഭിക്കുന്നു

കണ്ണനുണ്ണിയുടെ സഹസ്രകലശപൂജകള്‍, ഹോമങ്ങള്‍, കലശാഭിഷേകം, എല്ലാമെല്ലാം ഭംഗിയായി, ഗുരുസ്ഥാനത്തിരുന്ന് നടത്തി തരണേ എന്ന പ്രാര്‍ത്ഥനയോടെ, ഊരാളന്‍, തന്ത്രിയെ വരിക്കുന്ന ചടങ്ങാണിത്. കണ്ണനെ വണങ്ങി പല ആചാര അനുഷ്ഠാനങ്ങളും, പൂജകളും, പ്രാര്‍ത്ഥനകളും,നിര്‍വ്വഹിച്ച് കണ്ണനെ പ്രാര്‍ത്ഥിച്ച് 'കൂറയും പവിത്രവും' തന്ത്രിക്ക് നല്‍കുന്ന ക്രിയക്ക് ആചര്യവരണം എന്ന് പറയുന്നു.

author-image
online desk
New Update
ഗുരുവായൂര്‍ ക്ഷേത്രത്തിലെ സഹസ്രകലശ ചടങ്ങുകള്‍ ആചാര്യവരണത്തോടെ നാളെ ആരംഭിക്കുന്നു

1.ആചാര്യവരണം.

കണ്ണനുണ്ണിയുടെ സഹസ്രകലശപൂജകള്‍, ഹോമങ്ങള്‍, കലശാഭിഷേകം, എല്ലാമെല്ലാം ഭംഗിയായി, ഗുരുസ്ഥാനത്തിരുന്ന് നടത്തി തരണേ എന്ന പ്രാര്‍ത്ഥനയോടെ, ഊരാളന്‍, തന്ത്രിയെ വരിക്കുന്ന ചടങ്ങാണിത്. കണ്ണനെ വണങ്ങി പല ആചാര അനുഷ്ഠാനങ്ങളും, പൂജകളും, പ്രാര്‍ത്ഥനകളും,നിര്‍വ്വഹിച്ച് കണ്ണനെ പ്രാര്‍ത്ഥിച്ച് 'കൂറയും പവിത്രവും' തന്ത്രിക്ക് നല്‍കുന്ന ക്രിയക്ക് ആചര്യവരണം എന്ന് പറയുന്നു.

ശ്രീ അമ്പാടി കണ്ണന്റെ ഭക്തജനങ്ങള്‍ ആചര്യവരണത്തോടു കൂടി ഒരു യോഗ സാധന ആരംഭിക്കുകയാണ്. എട്ടാം ദിവസം 'കണ്ണന് അഭിഷേകം ചെയ്യുന്ന അമൃത തീര്‍ത്ഥ ജല സേവനത്തിലൂടെ അത് പൂര്‍ണ്ണതയിലെത്തുന്നു.

ജിവടെ എല്ലാ കൃഷ്ണ ഭക്തര്‍ക്കും വേണ്ടി, ആചാര്യനെ, ഗുരുവിനെ വരിക്കുന്ന ഈ ക്രിയ അദ്ധ്യാത്മ സാധനയുടെ ഒന്നാമത്തെ പടിയാണു്. അത് എല്ലാ ഭക്തജനങ്ങള്‍ക്കും വേണ്ടി ക്ഷേത്ര ഊരാളന്‍ നിര്‍വ്വഹിക്കുന്നു.

2. മുളയിടല്‍.

ആചാര്യവരണത്തിന് ശേഷം, എഴാം ദിവസം കണ്ണന് അഭിഷേകം ചെയ്യുന്ന അമൃതകുംഭത്തിന് ചുറ്റും വെക്കുവാനുള്ള പതിനാറ് അമൃത കല പ്രതീകങ്ങളായ പാലികകളില്‍ വിത്ത് വിതച്ച് വെള്ളം, വളം എന്നിവ നല്‍കി നട്ടു വളര്‍ത്തുന്നു.ഈ പൂജാ ക്രിയകള്‍ക്ക് മുളയിടല്‍ എന്ന് പറയുന്നു.

മുളകള്‍ വളര്‍ന്ന് ഏഴു ദിവസം കൊണ്ട് ,അത് ചെറിയ ചെടികളായി വളരുന്നു. ത്രികാലപൂജയും, ജലസേചനവും, മറ്റു പരിചരണങ്ങളും ശ്രദ്ധാപൂര്‍വ്വം, ഭക്തിപൂര്‍വ്വം നടത്തിയാണ് മുളകള്‍ തയ്യാറാക്കുന്നത്.

നാലമ്പലത്തിലെ വടക്ക് കിഴക്ക് മൂലയിലെ ഒരു ഇരുട്ടറയിലാണ് മുളകള്‍ പതിനാറ് പാലികയില്‍ (പൂ ചട്ടിയുടെ ആകൃതിയിലുള്ള പാത്രം) നട്ടു വളര്‍ത്തുന്നത്.

ഈ വളര്‍ന്നു വരുന്ന വിവിധ തരം സസ്യങ്ങള്‍ പതിനാറ് സോമ കലകളുടെ പ്രതീകങ്ങള്‍ ആയത് കൊണ്ടാണ് ഇരുട്ടുമുറിയില്‍ നട്ടു വളര്‍ത്തുന്നത്.

മുളയറയുടെ കിഴക്ക് ഭാഗത്ത് വാതിലോ മറ്റ് ദ്വാരങ്ങളോ ഉണ്ടാവില.പടിഞ്ഞാറ് ഭാഗത്ത് ഒരു ചെറിയ വാതില്‍ മാത്രമെ പാടുള്ളു. സോമ കലകളുടെ വളര്‍ച്ചക്ക് സൂര്യപ്രകാശം തട്ടാന്‍ പാടില്ല. അത് കൊണ്ട് സൂര്യാസ്തമനത്തിന് ശേഷമാണ് അങ്കുരാര്‍പ്പണം നടത്തുന്നതും പൂജിക്കുന്നതും.

കൃഷ്ണനാട്ടത്തിന്റെ ഉത്ഭവത്തിന് തുടക്കം കുറിച്ച് അമ്പാടി കണ്ണന്‍ നൃത്തം ചെയ്ത 'നൃത്ത അറ'യുടെ കിഴക്ക് ഭാഗത്താണ്ട് മുളയറ.

മുളയിടല്‍ എന്ന ക്രിയയുടെ കൂടുതല്‍ വിവരണം അടുത്ത ദിവസം.

ചെറുതയ്യൂര്‍ വാസുദേവന്‍ നമ്പൂതിരി. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി.

guruvayoor temple