ഗുരുവായൂര്‍ ക്ഷേത്രവും വിവാഹ ചടങ്ങും

By uthara.21 02 2019

imran-azhar

ഏറ്റവും കൂടുതല്‍ വിവാഹം കേരളത്തില്‍ നടക്കുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് . വിശേഷ മുഹൂര്‍ത്തങ്ങളുള്ള ദിനങ്ങളില്‍ നൂറുകണക്കിന് വിവാഹങ്ങളാണ് നടക്കാറുള്ളത് .ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം നടത്തുകയാണെങ്കിൽ ദീര്‍ഘകാല  ദാമ്പത്യം ഉണ്ടാകും എന്നും ഒപ്പം ഗുരുവായൂരപ്പന്റെ കടാക്ഷം ജീവിതത്തിൽ ഉടനീളം കിട്ടും  എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട് .

 

ദമ്പതികൾ വിവാഹം കഴിഞ്ഞയുടൻ നാലമ്പലത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ല .അതുകൊണ്ട തന്നെ വിവാഹത്തിന് മുന്നേ തൊഴുത് അനുഗ്രഹം നേടണം .അതിന്  ശേഷം കിഴക്കെ നടയിലെ വിവാഹമണ്ഡപത്തില്‍ പ്രവേശിക്കുകയും വേണം . ഗുരുവായൂർ അമ്പലത്തിൽ ഉള്ളത് ദ്വാരകയില്‍   വച്ച്‌ വസുദേവരും ദേവകിയും പൂജിച്ച വിഗ്രഹമാണ് .

 

ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയത് ദേവഗുരുവായ ബൃഹസ്പതിയും ശിഷ്യനായ വായുദേവനും ചേര്‍ന്നാണ്. ഗുരുവായൂരപ്പന് ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു ഭാവങ്ങളാണ് ഉള്ളത് . ദാമ്പത്യ വിജയത്തിന് ഭഗവാന്റെ ദീപാരാധന തൊഴുന്നത് നല്ലതാണ് .

OTHER SECTIONS