ഏപ്രിൽ 14 ന് ഗുരുവായൂരിൽ വിഷുക്കണി പ്രവേശനം ചുരുക്കം ആളുകൾക്ക് മാത്രം

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൌൺ നിലനിൽക്കുന്നതിനാൽ ഈ വർഷത്തെ വിഷുക്കണിക്കും

author-image
online desk
New Update
ഏപ്രിൽ 14 ന് ഗുരുവായൂരിൽ വിഷുക്കണി പ്രവേശനം ചുരുക്കം ആളുകൾക്ക് മാത്രം

തൃശൂര്‍: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൌൺ നിലനിൽക്കുന്നതിനാൽ ഈ വർഷത്തെ വിഷുക്കണിക്കും ഗുരുവായൂരിൽ നിയന്ത്രണം. വിഷുക്കണി ഏപ്രിൽ പതിനാലാം തിയ്യതി പുലർച്ചെ രണ്ടുമണിമുതൽ മൂന്നുമണിവരെ നടക്കുമെങ്കിലും. ഭക്തജനകളെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയില്ല ദേവസ്വം ബോർഡ് അറിയിച്ചു . അതേസമയം ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ജോലിക്കാർക്കും ശാന്തിക്കാരടക്കമുള്ള പാരമ്പര്യ പ്രവര്‍ത്തിക്കാര്‍ക്കും മാത്രമായിരിക്കും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അനുവാദം ഉണ്ടാവുക.

 

കൂടാതെ രാവിലെ മൂന്ന് മണിക്ക് കേളി മുതല്‍ക്കുള്ള നിത്യനിദാനചടങ്ങുകള്‍ ക്രമപ്രകാരം നടക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു .വിഷുനമസ്‌ക്കാരസദ്യ ഇത്തവണ ആഘോഷ ങ്ങളില്ലാതെ ആചാരമായി രണ്ട്‌പേര്‍ക്ക് മാത്രം ഇലയിട്ട് വിളമ്പി നടത്തും.

corona virus lock down