വീട്ടില്‍ കാറ്റാടി മണികള്‍ തൂക്കിയിടുമ്പോള്‍

ഈ കാറ്റാടിമണികള്‍ ചൈനീസ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്ന ഒന്നാണ്. ഇത് തൂക്കേണ്ടത് ജനലിലൂടെ കാറ്റ് എപ്പോഴും പ്രവേശിക്കുന്ന സ്ഥലത്ത് ആയിരിക്കണം

author-image
parvathyanoop
New Update
വീട്ടില്‍ കാറ്റാടി മണികള്‍ തൂക്കിയിടുമ്പോള്‍

സാധാരണയായി നാം വീടുകളില്‍ കാണാറുള്ള ഒന്നാണ് കാറ്റാടി മണികള്‍. ഇവ എല്ലാവര്‍ക്കും പ്രിയെപ്പട്ടതുമാണ്. നാം പലതവണ കൊച്ചുകുട്ടികള്‍ കാറ്റാടിമണികള്‍ കിലുങ്ങുന്നത് ആശ്ചര്യത്തോടെ നോക്കുന്നതും കണ്ടിട്ടുണ്ടാകും. വീട്ടില്‍ ക്രിയാത്മകമായ ഊര്‍ജം അഥവാ പോസിറ്റീവ് എനര്‍ജി ഈ കാറ്റാടിമണികള്‍ക്ക്പ്രദാനം ചെയ്യാനുള്ള കഴിവുണ്ട്.

ഈ കാറ്റാടിമണികള്‍ ചൈനീസ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്ന ഒന്നാണ്. ഇത് തൂക്കേണ്ടത് ജനലിലൂടെ കാറ്റ് എപ്പോഴും പ്രവേശിക്കുന്ന സ്ഥലത്ത് ആയിരിക്കണം. തുടര്‍ന്ന് ഇത് വഴി മണി എല്ലാ സമയത്തും മുഴങ്ങിക്കൊണ്ടിരിക്കും. വീട്ടില്‍ എല്ലായിടത്തും ഈ മണിയുടെ ശബ്ദം കേള്‍ക്കണം എന്നാണ് പറയപ്പെടുന്നത്. വീടിനു മധ്യഭാഗത്തായിട്ടുവേണം അതിനായി ഇത് തൂക്കിയിടാന്‍.

ഇതുവഴി വീട്ടിലെ എല്ലായിടത്തും പോസറ്റീവ് തരംഗങ്ങള്‍ എത്തും എന്നും കരുതെപ്പടുന്നുണ്ട്.നിഷേധ ഊര്‍ജ്ജത്തെ കാറ്റാടിമണിയുടെ ശബ്ദം ഇല്ലാതാക്കി പോസറ്റീവ് ഊര്‍ജ്ജത്തെ വീട്ടില്‍ നിറയ്ക്കുന്നു. കാറ്റാടിമണികളുടെ പ്രവര്‍ത്തനത്തിന് ഹൈന്ദവ വിശ്വാസമനുസവുമായി ഏറെ സാമ്യമുണ്ട്. ഈയൊരുകാരണം കൂടി ക്ഷേത്രങ്ങളിലും പൂജാമുറികളിലും മണികള്‍ മുഴക്കുന്നതിന് പിന്നിലും ഉണ്ട്.

കാറ്റാടിമണികള്‍ അഥവാ വിന്‍ഡ് ബെല്ലുകള്‍ ക്ഷേത്രത്തില്‍ മണികള്‍ മുഴങ്ങുമ്പോഴുണ്ടാകുന്ന അതെ പോസിറ്റീവ് അന്തരീക്ഷവും ശാന്തതയും നമ്മുടെ വീടുകളിലും പ്രദാനം ചെയ്യും. ചെറിയ കാറ്റിന്റെ സാന്നിധ്യത്തില്‍പ്പോലും മികച്ച ഗുണനിലവാരമുള്ള ബ്രാസ് ട്യൂബുകളില്‍ നിര്‍മിക്കുന്നതിനാല്‍ കാറ്റാടി മണികള്‍ ചലിച്ചുകൊണ്ടിരിക്കും.

വീടിന്റെ മധ്യഭാഗത്ത് വേണം ഈ മണി കെട്ടിതൂക്കാന്‍. ഈ വിശ്വാസവുമായി ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് സാമ്യമുണ്ട്. അതായത് ക്ഷേത്രങ്ങളില്‍ മണിമുഴക്കുന്നതിന് പിന്നിലുള്ള കാരണവും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ നിങ്ങളും നിങ്ങളുടെ വീട്ടില്‍ മധ്യഭാഗത്തായി ഒരു കാറ്റാടി മണി വാങ്ങി കെട്ടുന്നത് ഉത്തമമായിരിക്കും. വീട്ടിലെ അന്തരീക്ഷം വീട്ടിലുള്ളവരുടെ ജീവിതത്തിന്റെ പ്രധാന ഘടകമാണ്.

നാം താമസിക്കുന്ന വീട്ടില്‍ പോസിറ്റീവ് എനര്‍ജിയാണ് ഉള്ളതെങ്കില്‍ നമ്മുടെ ജീവിതത്തിലും അതേ എനര്‍ജി ഉണ്ടാകും. അതുപോലെ തന്നെ തിരിച്ചും. അതായത് നെഗറ്റീവ് എനര്‍ജിയുള്ളവീട്ടില്‍ നാം താമസിച്ചാല്‍ അത് നമ്മുടെ ജീവിതത്തെയും ബാധിക്കും ഉറപ്പ്.

 

house vasthu wind chimes