ദിവസവും ജപിക്കാം, ഹനുമാന്‍ ചാലിസ; ജീവിതത്തില്‍ ഊര്‍ജം നിറയും

ചാലിസ ജപമാണ് ഹനുമദ് ഭജനത്തിന് ഏറ്റവും പ്രധാന മാര്‍ഗം. ദിവസവും പ്രഭാതത്തില്‍ ഹനുമാന്‍ ചാലിസ ജപിക്കാം. നല്ല ആത്മവിശ്വാസത്തിനു പുറമെ ദിവസം മുഴുവന്‍ മികച്ചതാവാനും ചാലിസ ജപം സഹായിക്കും.

author-image
Web Desk
New Update
ദിവസവും ജപിക്കാം, ഹനുമാന്‍ ചാലിസ; ജീവിതത്തില്‍ ഊര്‍ജം നിറയും

ചാലിസ ജപമാണ് ഹനുമദ് ഭജനത്തിന് ഏറ്റവും പ്രധാന മാര്‍ഗം. ദിവസവും പ്രഭാതത്തില്‍ ഹനുമാന്‍ ചാലിസ ജപിക്കാം. നല്ല ആത്മവിശ്വാസത്തിനു പുറമെ ദിവസം മുഴുവന്‍ മികച്ചതാവാനും ചാലിസ ജപം സഹായിക്കും.

എല്ലാവര്‍ക്കും ഹനുമാന്‍ ചാലിസ ജപിക്കാം. രാമഭക്തനായ കവിയുമായ തുളസീദാസ് ആണ് ഹനുമാന്‍ ചാലിസ രചിച്ചത്.

നാല്‍പതു ശ്ലോകങ്ങള്‍ ഉള്ളതിനാലാണ് ചാലിസ എന്നു വിളിക്കുന്നത്.

പതിവായി ദിവസവും ചാലിസ ജപിച്ചാല്‍ ധൈര്യം, മനോനിയന്ത്രണം, ബുദ്ധിശക്തി എന്നിവ ഉണ്ടാകും. ചാലിസ ജപിക്കുന്നതിലൂടെയോ കേള്‍ക്കുന്നതിലൂടെയോ ലഭിക്കുന്ന മനസിനെ ശുദ്ധമാക്കും.

ഹനുമദ് ഭജനത്തിന് ഉത്തമമായ ദിനമാണ് ശനിയാഴ്ച. ശനിയാഴ്ചയിലെ ഹനുമദ് ഭജനം ശനി ദോഷത്തിന്റെ കാഠിന്യം കുറയ്ക്കും.

Astro hanuman chalisa japam