By uthara .25 01 2019
ഏഴു ചിരഞ്ജീവികളിലൊരാളായ ഹനൂമാന്റെ ജന്മനക്ഷത്രമായ മൂലം നാളില്‍ ഹനൂമാന് സന്നിധിയിൽ എത്തി മനമുരുകി പ്രാർത്ഥിച്ചാൽ സർവ ദോഷങ്ങളും ആകുന്നുമാറി സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം . മറ്റു ദേവതകളെ അപേക്ഷിച്ച് പ്രത്യേക വഴിപാടുകളാണ് ഹനൂമാൻ സ്വാമിക്ക് ഉള്ളത്.
വെറ്റിലമാല വഴിപാട് ആയി സമർപ്പിച്ചാൽ സമൃദ്ധിയുണ്ടാകുകയും ഒപ്പം ഏറെ നാളായി ഉണ്ടാകുന്ന വിവാഹ തടസ്സങ്ങൾ മാറി കിട്ടുകയും ചെയ്യും . ആയുരാരോഗ്യത്തിനായി വടമാലയും മനസ്സന്തോഷത്തിനും സമാധാനത്തിനും സിന്ദൂരക്കാപ്പ് സമർപ്പിക്കുകയും കാര്യവിജയത്തിനായി വെണ്ണക്കാപ്പ് സമർപ്പിക്കുയും ചെയുന്നത് നല്ലതാണ് എന്ന വിശ്വാസം നിലനിൽക്കുന്നുണ്ട് . സര്‍വദുഃഖദുരിതങ്ങളില്‍ നിന്നും ഭക്തിയോടെയും സമര്‍പ്പണ മനോഭാവത്തോടു കൂടിയും പ്രാർത്ഥിച്ചാൽ ഹനൂമാന് സ്വാമി എല്ലാ ദുഃഖങ്ങളിൽ നിന്നും മോചിപ്പിക്കും എന്നാണ് വിശ്വാസം.