ഹരിവരാസനം; മഹത് കീര്‍ത്തനത്തിന്റെ അര്‍ത്ഥം ഇതാ

ഹരിവരാസനം; മഹത് കീര്‍ത്തനത്തിന്റെ അര്‍ത്ഥം ഇതാ

author-image
online desk
New Update
ഹരിവരാസനം; മഹത് കീര്‍ത്തനത്തിന്റെ അര്‍ത്ഥം ഇതാ

ഹരിവരാസനം

ശബരിമല ശ്രീകോവിലില്‍ ദിവസവും അത്താഴ' പൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കു കൊട്ടി ആലപിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം

ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികര്‍മ്മികള്‍ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേല്‍ശാന്തി നട അടയ്ക്കും

അയ്യപ്പന്റെ രൂപഭാവങ്ങളെ വര്‍ണ്ണിക്കുന്ന ഹരിവരാസനം

ആദിതാളത്തില്‍, 'മധ്യമാവതി രാഗത്തില്‍, സംസ്‌കൃത പദങ്ങളാല്‍ :ചിട്ടപ്പെടുത്തപ്പെട്ട പതിനാറ് പാദങ്ങളാണ്. അതില്‍ ഏഴുപാദം മാത്രമാണ് ശബരിമല ശാസ്താവിനെ ഉറക്കുവാന്‍ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ രാത്രി 10.55 ന് പാടാറുള്ളത്

ശ്രീകോവിലില്‍ ഭഗവാനെ പാടിയുറക്കാന്‍ മേല്‍ശാന്തി ഹരിവരാസനം പാടുന്ന അതേ സമയത്ത്, പുറത്ത് ഭക്തജനങ്ങള്‍ക്കായി യേശുദാസിന്റെ ശബ്ദത്തിലുള്ള ഓഡിയോ കേള്‍പ്പിക്കും

ഇനി ഈ മഹത് കീര്‍ത്തനത്തിന്റെ അര്‍ത്ഥം നോക്കൂ....

ഹരിവരാസനം

വിശ്വമോഹനം

ഹരിദധീശ്വരം

ആരാധ്യപാദുകം

അരിവിമര്‍ദ്ദനം

നിത്യ നര്‍ത്തനം

ഹരിഹരാത്മജം

ദേവമാശ്രയേ..

ഹരിയുടെ അനുഗ്രഹങ്ങള്‍ക്ക് നിലയവും, വിശ്വത്തെമുഴുവന്‍ ആകര്‍ഷിക്കുന്നവനും,

സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും

ശത്രുക്കളെ വിമര്‍ദ്ദനം ചെയ്തവനും, നിത്യവും നര്‍ത്തനം ചെയ്യുന്നവനും,

ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവന്‍) പുത്രനുമായ ദേവാ.

അയ്യപ്പാ നിന്നില്‍ ഞാന്‍ ശരണം തേടുന്നു....

ശരണ കീര്‍ത്തനം

ശക്ത മാനസം

ഭരണലോലുപം

നര്‍ത്തനാലസം

അരുണ ഭാസുരം

ഭൂതനായകം

ഹരിഹരാത്മജം

ദേവമാശ്രയേ...

ശരണകീര്‍ത്തനം ചെയ്യുന്ന ശക്തമാനത്തൊടു കൂടിയവനും,

വിശ്വത്തിന്റെപാലനത്തില്‍ സന്തോഷമുള്ളവനും, നൃത്തം ചെയ്യാന്‍ തല്‍പ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....

അയ്യപ്പാ നിന്നില്‍ ഞാന്‍ ശരണം തേടുന്നു...

പ്രണയ സത്യകം

പ്രാണ നായകം

പ്രണതകല്പകം

സുപ്രഭാഞ്ചിതം

പ്രണവ മന്ദിരം

കീര്‍ത്തന പ്രിയം

ഹരിഹരാത്മജം

ദേവമാശ്രയേ....

പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,

ഭക്തര്‍ക്ക് കല്‍പ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,

ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീര്‍ത്തനങ്ങളില്‍ പ്രീതിയുള്ളവനും,

ഹരിഹര

പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...

അയ്യപ്പാ നിന്നില്‍ ഞാന്‍ ശരണം തേടുന്നു...

തുരഗവാഹനം

സുന്ദരാനനം

വരഗദായുധം

വേദവര്‍ണ്ണിതം

ഗുരുകൃപാകരം

കീര്‍ത്തന പ്രിയം

ഹരിഹരാത്മജം

ദേവമാശ്രയേ.....

കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,

ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താല്‍ വര്‍ണ്ണിക്കപ്പെടുന്നവനും,

ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീര്‍ത്തനങ്ങളില്‍ പ്രീതിയുള്ളവനും,

ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.

അയ്യപ്പാ നിന്നില്‍ ഞാന്‍ ശരണം തേടുന്നു.....

ത്രിഭുവനാര്‍ച്ചിതം

ദേവതാത്മകം

ത്രിനയനം പ്രഭും

ദിവ്യദേശികം

ത്രിദശ പൂജിതം

ചിന്തിത പ്രദം

ഹരിഹരാത്മജം

ദേവമാശ്രയേ....

മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,മുക്കണ്ണനായ സാക്ഷാല്‍* ശിവന്‍ തന്നെയായവനും, ദിവ്യനായ ഗുരുവും,

ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും,ചിന്തിക്കുന്നതു മുഴുവന്‍ സത്യമാക്കുന്നവനും,

ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.

അയ്യപ്പാ നിന്നില്‍ ഞാന്‍ ശരണം തേടുന്നു....

ഭവഭയാപഹം

ഭാവുകാവഹം

ഭുവനമോഹനം

ഭൂതിഭൂഷണം

ധവളവാഹനം

ദിവ്യവാരണം

ഹരിഹരാത്മജം

ദേവമാശ്രയേ.....

ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനുംഭുവനത്തെ മുഴുവന്‍ആകര്‍ഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,

വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,

ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.

അയ്യപ്പാ നിന്നില്‍ ഞാന്‍ ശരണം തേടുന്നു..

കള മൃദുസ്മിതം

സുന്ദരാനനം

കളഭ കോമളം

ഗാത്ര മോഹനം

കളഭ കേസരി

വാജിവാഹനം

ഹരിഹരാത്മജം

ദേവമാശ്രയേ....

മന്ദസ്‌മേര യുക്തമായ സുന്ദര മുഖമുള്ളവനും,

കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും,

ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,

ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.

അയ്യപ്പാ നിന്നില്‍ ഞാന്‍ ശരണം തേടുന്നു...

ശ്രിതജനപ്രിയം

ചിന്തിതപ്രദം

ശ്രുതിവിഭൂഷണം

സാധുജീവനം

ശ്രുതിമനോഹരം

ഗീതലാലസം

ഹരിഹരാത്മജം

ദേവമാശ്രയേ....

ഭക്തന്മാര്‍ക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവന്‍ സത്യമാക്കുന്നവനും,

യാതൊരുവനാണോ വേദങ്ങള്‍ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,

മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തില്‍ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നില്‍ ഞാന്‍ ശരണം തേടുന്നു...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

Sabarimala harivaeasanam ayyappan