വീട്ടുവളപ്പില്‍ ആല്‍മരം തനിയെ മുളച്ചാല്‍, ഭവനത്തില്‍ ചിലന്തിവല കെട്ടിയാല്‍, ഇതൊന്നും നല്ല ലക്ഷണമല്ല

ശനിയെന്ന് കേട്ടാല്‍ തന്നെ ദോഷമായി കരുതുന്നവരാണ് നമ്മള്‍. ജാതക വശാല്‍ ശനിയുടെ സ്ഥാനം എവിടെയെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കുന്നത്. എപ്പോഴും ദോഷങ്ങള്‍ മാത്രമാണ് ശനി വരുത്തുകയെന്ന് പറയാനാവില്ല.

author-image
RK
New Update
വീട്ടുവളപ്പില്‍ ആല്‍മരം തനിയെ മുളച്ചാല്‍, ഭവനത്തില്‍ ചിലന്തിവല കെട്ടിയാല്‍, ഇതൊന്നും നല്ല ലക്ഷണമല്ല

ശനിയെന്ന് കേട്ടാല്‍ തന്നെ ദോഷമായി കരുതുന്നവരാണ് നമ്മള്‍. ജാതക വശാല്‍ ശനിയുടെ സ്ഥാനം എവിടെയെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കുന്നത്. എപ്പോഴും ദോഷങ്ങള്‍ മാത്രമാണ് ശനി വരുത്തുകയെന്ന് പറയാനാവില്ല.

നവ ഗ്രഹങ്ങളില്‍ ദേവതാ സ്ഥാനമുള്ള ഒരേയൊരു ഗ്രഹമാണ് ശനി. ഗ്രനിലയില്‍ ഇഷ്ട ഭാവസ്ഥിതനും ബലവാനുമാണെങ്കില്‍ ശനിയില്‍ നിന്ന് ധാരാളം ഗുണഫലങ്ങള്‍ ഉണ്ടാകും.

പൂയം, അനിഴം, ഉതൃട്ടാതി എന്നീ നക്ഷത്രക്കാരുടെ ദശാനാഥനാണ് ശനീശ്വരന്‍. നവധാന്യങ്ങളില്‍ എള്ളും പൂക്കളില്‍ കരിങ്കൂവളവും രത്‌നങ്ങളില്‍ ഇന്ദ്ര നീലവും ശനീശ്വരന് പ്രിയപ്പെട്ടവ.

ശനി കോപം നീക്കുന്നതിനുള്ള അധികാരം ശിവനും ശിവ സന്തതികള്‍ക്കും ഹനുമാന്‍ സ്വാമിക്കും മാത്രമേയുള്ളു. ശനിയുടെ അനിഷ്ടത മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റുന്നതിനായി ശിവന്‍, ഗണപതി, ശാസ്താവ്, ഹനുമാന്‍ എന്നിവരെ ഉപാസിക്കുക.

ശനിദോഷ പരിഹാരമായി ചെയ്യുന്നതാണ് നീരാജനം. നാളികേര മുറിയില്‍ എള്ളെണ്ണയൊഴിച്ച് എള്ള് കിഴികെട്ടി തിരികൊളുത്തുന്നതാണിത്.

ശിവ പുത്രനായ ശാസ്താവിന് ഭഗവാന്‍ ശനി സംഹാരകത്വം നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ശാസ്താവിന് മുന്നില്‍ നീരാജനം തെളിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണിത്. മണ്ഡലകാല വ്രതം അനുഷ്ഠിച്ച് അയ്യപ്പ ദര്‍ശനം നടത്തുന്നതിലൂടെയും ശനിദോഷത്തില്‍ നിന്നും മുക്തി നേടാം.

ശനി അപ്രീതനാണെങ്കില്‍ വീട്ടില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടാകും. വീട്ടുവളപ്പില്‍ ആല്‍മരം തനിയെ പൊട്ടിമുളച്ചാല്‍ അത് നല്ല ലക്ഷണമല്ല. ഇത് ശനി ദേവന്റെ അപ്രീതിയാല്‍ ആണെന്നാണ് വിശ്വാസം. പറിച്ചെറിഞ്ഞിട്ടും വീണ്ടും വളരുകയാണെങ്കില്‍ അത് കടുത്ത ദോഷ സൂചനയായി ഉറപ്പിക്കാം.

വീടിന്റെ മതിലോ ചുവരോ യാതൊരു കാരണങ്ങളുമില്ലാതെ ഇടിഞ്ഞ് വീഴുന്നതും ശനിദേവന്റെ തൃപ്തിക്കുറവാണ് സൂചിപ്പിക്കുന്നത്.

വീട്ടില്‍ ചിലന്തിവല പൊതുവേ നല്ല ലക്ഷണമല്ല. എത്ര വൃത്തിയാക്കിയാലും വീണ്ടും വീണ്ടും എട്ടുകാലി വല കെട്ടുകയാണെങ്കില്‍ ദോഷഫലമാണ്.

എട്ടുകാലിയും എട്ടുകാലി വലയുമെല്ലാം ശനിദേവന്റെ അപ്രീതി സൂചിപ്പിക്കുന്നവയാണ്. അപകടകാരികളായ കടിയനുറുമ്പുകള്‍ വീട്ടില്‍ കൂട് കൂട്ടുന്നതും ശനി ദേവന്റെ അപ്രീതി മൂലമാണ്.

Astro shani dhosha