ഞാന്‍ ആകെ പ്രശ്‌നത്തിലാണ്, എന്റെ സമയം ശരിയല്ല; പ്രാര്‍ത്ഥനയിലുമുണ്ട് കാര്യം, ചില മാറ്റങ്ങള്‍ വരുത്തിയാലോ?

By RK.05 10 2021

imran-azhar

 


വിശ്വസിക്കുന്ന ദൈവത്തോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവരാണ് നമ്മള്‍. കുറച്ചു നേരം കണ്ണടച്ച് ഇഷ്ട ദൈവത്തെ കണ്ണടച്ച് മനസ്സില്‍ പ്രാര്‍ത്ഥിച്ചാല്‍ വലിയ ആത്മവിശ്വാസം നമ്മളില്‍ വരും. മനസ്സിനെ ശാന്തമാക്കി പ്രാര്‍ത്ഥന എപ്പോഴും എനര്‍ജി നല്‍കുന്നു. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥനയ്ക്ക് ജീവിതത്തില്‍ പ്രധാന സ്ഥാനമാണുള്ളത്.

 

നമ്മള്‍ അറിഞ്ഞോ അറിയാതെയോ പ്രാര്‍ത്ഥനകളില്‍ ചില തെറ്റുകള്‍ വരുത്തുന്നു. ഇനി മുതല്‍ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 

പ്രാര്‍ത്ഥന സമര്‍പ്പണ രൂപത്തില്‍ ആയിരിക്കണം. പ്രാര്‍ത്ഥന വിത്തുകള്‍ ആണ്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് എല്ലാവരും ചിന്തിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. എന്തുകൊണ്ടാണ് അവര്‍ക്ക് അത് കിട്ടാതെ പോയത്. നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം ആള്‍ക്കാരും അവര്‍ക്ക് വേണ്ടാത്ത കാര്യങ്ങള്‍ ആണ് ചിന്തിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. അതിനാല്‍, നമുക്ക് ആവശ്യമുള്ളതിന് വേണ്ടി പ്രാര്‍ത്ഥിക്കാം.

 

എന്റെ സമയം ശരിയല്ല. എന്തിനാണ് ദൈവമേ ഇങ്ങനെ പരീക്ഷിക്കുന്നത് എന്നു പ്രാര്‍ത്ഥിക്കുന്നവരുണ്ട്. അത് തെറ്റായ രീതിയാണ്. എനിക്ക് ആരോഗ്യം തരണമെന്ന് പറയുന്നതിനു പകരം, ആളുകള്‍ പ്രാര്‍ത്ഥിക്കുന്നത് എല്ലാ അസുഖകളില്‍ നിന്നും മാറാവ്യാധികളില്‍ നിന്നും എന്നെ കാത്തുരക്ഷിക്കണേ എന്നാണ്.

 

ഞാന്‍ ആകെ പ്രശ്നത്തിലാണ് എന്നെ ഈ പ്രശ്നങ്ങളില്‍ നിന്നു കരകേറ്റണം എന്നുള്ള പ്രാര്‍ത്ഥന രീതിയും തെറ്റാണ്. ഇത് എല്ലാം എന്റെ വിധിയാണ്. ഇതെല്ലാം എന്നെയും എന്റെ കുടുംബത്തെയും കൊണ്ടേ പോകൂ എന്നുള്ള പ്രാര്‍ത്ഥന രീതിയും പാടില്ല.

 

അപേക്ഷയില്‍ നിന്ന് അഭ്യര്‍ത്ഥനയിലേക്ക് എന്ന രീതി മാറിയിട്ട് നന്ദിയില്‍ തുടങ്ങി സമര്‍പ്പണത്തില്‍ അവസാനിക്കുന്നതാവണം പ്രാര്‍ത്ഥന.

 

വ്യക്തികളും സംഭവങ്ങളും സാഹചര്യങ്ങളെ നിങ്ങളിലേക്ക് എത്തിച്ചു കൊണ്ടാണ് നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലം കിട്ടുന്നത്. അല്ലാതെ ദൈവം നേരിട്ട് വന്ന് നിങ്ങളിലെ കാര്യങ്ങള്‍ എത്തിക്കുക അല്ല ചെയ്യുന്നത്. അനുയോജ്യരായവരെ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തുകയാണ് ഈ പ്രാര്‍ത്ഥനയിലൂടെ ചെയ്യേണ്ടത്.

 

 

 

 

 

OTHER SECTIONS