ശംഖ് സമ്പത്തും ഐശ്വര്യവും നല്‍കും; വീട്ടില്‍ വയ്‌ക്കേണ്ടത് എങ്ങനെ?

By RK.13 09 2021

imran-azhar

 


സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവി ശംഖില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ശംഖ് വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യും.

 

ഒരു ശംഖ് മാത്രമായി വീട്ടില്‍ വയ്ക്കരുത്്; രണ്ടെണ്ണം രണ്ട് ദിക്കിലായി വയ്ക്കണം. ദിവസവും രാവിലെയും വൈകിട്ടും കുടുംബാംഗങ്ങള്‍ ശംഖിനെ ആരാധിക്കുകയും ശംഖനാദം മുഴക്കുകയും വേണം.

 

ഊതാന്‍ ഉപയോഗിക്കുന്ന ശംഖില്‍ ജലമോ പുഷ്പമോ മറ്റ് പൂജാദ്രവ്യങ്ങളോ എടുക്കരുത്. പൂജാ സമയത്ത് മഞ്ഞ നിറത്തിലുള്ള തുണികളില്‍ ശംഖ് സൂക്ഷിക്കണം.

 

ആരാധനയക്കായി വാങ്ങുന്ന ശംഖുകള്‍ ഗംഗാജലം കൊണ്ട് ശുദ്ധിവരുത്തണം. വെളുത്ത തുണിയില്‍ ഇവ പൊതിഞ്ഞു സൂക്ഷിക്കണം.

 

പൂജകള്‍ക്ക് ഉപയോഗിക്കുന്ന ശംഖ് ഊതാന്‍ ഉപയോഗിക്കുന്ന ശംഖിനേക്കാള്‍ ഉയരത്തില്‍ സൂക്ഷിക്കാനും ശ്രദ്ധിക്കണം. പൂജാ വേളയിലും അല്ലാതെയും ശംഖ് വെറും നിലത്ത് വയ്ക്കാനും പാടില്ല.

 

ശിവലിംഗത്തിന് മുകളില്‍ ശംഖ് വയ്ക്കരുത്. ശിവനും സൂര്യനും ശംഖ് തീര്‍ത്ഥം കൊണ്ട് അഭിഷേകം ചെയ്യാനും പാടില്ല.

 

വലംപിരി ശംഖാണ് ഏറ്റവും ഉത്തമം. പൂജാമുറിയിലാണ് ഇവ സൂക്ഷിക്കേണ്ടത്. ഇത് ദിവസവും ദര്‍ശിക്കുന്നതും വിശേഷ ദിവസങ്ങളില്‍ പൂജിക്കുന്നതും ഐശ്വര്യം നല്‍കും.

 

 

 

 

 

 

 

OTHER SECTIONS