വീട്ടില്‍ നിലവിളക്ക് കൊളുത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഒരുതവണ ഭഗവാന് സമര്‍പ്പിച്ചതെല്ലാം നിര്‍മാല്യമാണ്. അത് പുഷ്പങ്ങള്‍, കര്‍പ്പൂരം, ദീപം അങ്ങനെ എന്തുതന്നെയായാലും. നിര്‍മാല്യത്തെ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ഒരുതവണ ഉപയോഗിച്ച വിളക്കും നിര്‍മാല്യത്തിന്റെ ഗണത്തിലാണ് വരുന്നത്. അതുകൊണ്ട് മുമ്പ് കത്തിച്ചതും കരിഞ്ഞതുമായ തിരിയില്‍ വീണ്ടും വിളക്ക് കൊളുത്താന്‍ പാടില്ല.

author-image
swathi
New Update

അതിനാല്‍, ആരാധനാലയങ്ങളിലായാലും വീട്ടിലായാലും വിളക്ക് കൊളുത്തുമ്പോള്‍ മുമ്പ് കത്തിച്ചതോ, കരിന്തിരിയിലോ കത്തിക്കാന്‍ പാടില്ല. പുതിയ തിരിയില്‍വേണം വിളക്ക് കത്തിക്കാന്‍. വിളക്കില്‍ കരിപുരണ്ടിരിക്കുന്നതും നല്ലതല്ല. വിളക്ക് കത്തിക്കുമുമ്പ് തുടച്ചോ കഴുകിയോ വൃത്തിയാക്കണം.

വിളക്കെണ്ണയ്ക്ക് പകരമായി നല്ല ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ ഉപയോഗിക്കുന്നതും കരിയും പുകയും കുറവുള്ളതുമായ എണ്ണ ഉപയോഗിക്കുന്നതും ഐശ്വര്യപ്രദമാണ്. വിളക്ക് അണയ്ക്കുമ്പോള്‍ ഊതിക്കെടുത്താതെ എണ്ണയിലേക്ക് വലിച്ച് കെടുത്തുകയാണ് വേണ്ടത്.

ഓട്ടുവിളക്കില്‍വേണം ദീപം തെളിയിക്കാന്‍. ലോഹനിര്‍മിതമായ വിളക്കില്‍നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജം മനുഷ്യശരീരത്തിലെ ചെമ്പ്, വെള്ളി, ഈയം എന്നിവയുടെ ദൗര്‍ലഭ്യം കുറയ്ക്കുകയും വിളക്കിലെ എള്ളെണ്ണ ഇരുമ്പിന്റെ അഭാവം നികത്തുകയും ചെയ്യുന്നു. വിളക്കിലെ പ്രാണശക്തി അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിച്ച് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

light nilavilakku