സര്‍വ ദോഷങ്ങളും മാറ്റും മംഗളവാര പൂജ; ഇതൊക്കെ അറിയാം

ചൊവ്വാഴ്ചയാണ് മംഗള വാരം. ചൊവ്വാഴ്ചതോറും രാഹുകാലത്ത് അനുഷ്ഠിക്കേണ്ട പൂജയാണ് മംഗളവാര പൂജ. ഈ ദിവസം ദേവിയെ ആരാധിച്ചാല്‍ ഐശ്വര്യം ഉണ്ടാകും. ചൊവ്വാഴ്ചകളിലെ രാഹുകാലത്തില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നത് ഏറെ സവിശേഷമാണ്.

author-image
RK
New Update
സര്‍വ ദോഷങ്ങളും മാറ്റും മംഗളവാര പൂജ; ഇതൊക്കെ അറിയാം

 

ചൊവ്വാഴ്ചയാണ് മംഗള വാരം. ചൊവ്വാഴ്ചതോറും രാഹുകാലത്ത് അനുഷ്ഠിക്കേണ്ട പൂജയാണ് മംഗളവാര പൂജ. ഈ ദിവസം ദേവിയെ ആരാധിച്ചാല്‍ ഐശ്വര്യം ഉണ്ടാകും. ചൊവ്വാഴ്ചകളിലെ രാഹുകാലത്തില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നത് ഏറെ സവിശേഷമാണ്.

ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതല്‍ നാല് മുപ്പത് വരെയാണ് ചൊവ്വാഴ്ചകളിലെ രാഹുകാലം. ഈ സമയമാണ് ഏറ്റവും ശ്രേഷ്ഠം. രാഹുദോഷം, മംഗല്യദോഷം, സര്‍പ്പദോഷം എന്നിവയുള്ളവര്‍ക്ക് മംഗളവാര വ്രതം അനുഷ്ഠിക്കാം.

ദേശത്തിനും കാലത്തിനും അനുസരിച്ച് വ്രതാനുഷ്ഠാനത്തില്‍ ചില മാറ്റങ്ങളുണ്ട്. ചൊവ്വാഴ്ച അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് വീട്ടിലുള്ള ദേവീ ചിത്രത്തിനു മുന്നില്‍ വിളക്ക് കൊളുത്തണം. വിളക്കിന്റെ തിരി കിഴക്കിന് അഭിമുഖമായിവരണം.

ചെമ്പകം, ചെമ്പരത്തി, അരളി, പിച്ചി, താമര എന്നീ പൂക്കളെല്ലാം ദേവിക്ക് പ്രിയപ്പെട്ടതാണ്. ഈ പൂക്കള്‍ ദേവിക്ക് സമര്‍പ്പിച്ച് ദുര്‍ഗ്ഗാദേവീ സ്‌തോത്രങ്ങള്‍ ജപിക്കണം.

മംഗളവാര വ്രതത്തിനായി നാരങ്ങാ വിളക്ക് തെളിയിക്കാം. രാഹുകാലം തുടങ്ങിയ ഉടനെ ചെറുനാരങ്ങ രണ്ടായി മുറിച്ച് നീര് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞു മാറ്റുക. ഈ നീര് കുടിക്കുകയോ മറ്റുള്ളവര്‍ക്ക് നല്‍കുകയോ ചെയ്യാം.

ചെറുനാരങ്ങയുടെ പുറം തോട് ഉള്ളിലേക്ക് വരുന്ന രീതിയില്‍ മറിച്ച് അതില്‍ എള്ളെണ്ണയോ നെയ്യോ ഒഴിച്ച് തിരിയിട്ട് ദീപമായി തെളിച്ച് ദുര്‍ഗ്ഗക്ക് മുന്നില്‍ വച്ച് വണങ്ങുക. അവല്‍, തേന്‍, പാല്‍, ശര്‍ക്കരപായസം ഇവയില്‍ ഏതെങ്കിലും നിവേദിക്കുകയും വേണം.

മംഗളവാര രാഹുകാല ദുര്‍ഗ്ഗാപൂജ ക്ഷേത്രത്തില്‍ വച്ചാണ് ചെയ്യുന്നതെങ്കില്‍ ഫലം പെട്ടെന്ന് ലഭിക്കുമെന്നാണ് വിശ്വാസം. രാഹുകാല പൂജ അവസാനിക്കുന്നതു വരെ ഉപവാസം അനുഷ്ഠിക്കണം.

പതിനൊന്ന് ചൊവ്വാഴ്ച തുടര്‍ച്ചയായി ദുര്‍ഗ്ഗയെ ഭജിച്ച് പൂജിച്ചാല്‍ ദുരിതങ്ങള്‍ അകലും. മംഗല്യഭാഗ്യവും ഉണ്ടാകും. പതിനൊന്ന് ചൊവ്വാഴ്ച എന്നുള്ളത് മാസത്തില്‍ ഒന്നെന്ന പ്രകാരത്തിലും ചെയ്യാം.

വ്രതം ആചരിക്കുമ്പോള്‍ നാലോ അഞ്ചോ മാസം കഴിഞ്ഞ് പെട്ടെന്ന് എന്തെങ്കിലും കാരണവശാല്‍ ഒരു മാസം മുടങ്ങിപ്പോയാലും ആദ്യം മുതല്‍ വീണ്ടു നടത്തേണ്ടതില്ല. ഒരു തവണ മുടങ്ങിപ്പോയാല്‍ അടുത്തുള്ള ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ പോയി നാല്‍പ്പത്തെട്ട് ചെറുനാരങ്ങകൊണ്ട് മാലചാര്‍ത്തി പരിഹാരം ചെയ്യാം. പിന്നീട് അടുത്തമാസം വീണ്ടും പൂജ തുടരാം.

തുടര്‍ച്ചയായി രണ്ട് വട്ടം ഈ പൂജ മുടങ്ങിപ്പോയാല്‍ വീണ്ടും ആദ്യം മുതല്‍ വ്രതം ആരംഭിക്കണം.

 

Astro mangalvar